സൗദിയിൽ റെസ്റ്റോറൻറിലെ ജോലിക്കിടെ കുഴഞ്ഞുവീണു ; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ മലയാളി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

റിയാദ്: സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി (51) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ഹായിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. വെൻറിലേറ്ററിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group