“കലക്ടര്‍ അമ്മയും മകനും സൂപ്പറാണ്”;ഫോട്ടോഷൂട്ടിന് മോഡലായി ദിവ്യ എസ് അയ്യര്‍.
സോഷ്യല്‍ മീഡിയയില്‍ ഈ കലക്ടറമ്മയും മകനും ഹിറ്റാണ്. ദിവ്യ എസ് അയ്യര്‍ ഐഎഎസും മകന്‍ മല്‍ഹാറും ചേര്‍ന്നുള്ള വീഡിയോയ്ക്ക് ആരാധകര്‍ നിരവദിയാണ്.
ഔദ്യോഗിക തിരക്കുകള്‍ ഉണ്ടെങ്കിലും വീണു കിട്ടുന്ന ചെറിയ സമയം മകനൊപ്പം ചെലവഴിക്കുന്ന ഇത്തരം വീഡിയോകള്‍ എല്ലാവരും ഒരുപോലെ ഏറ്റെടുക്കാറുണ്ട്.
കെ എസ് ശബരിനാഥന്‍ – ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് 2019ലായിരുന്നു മല്‍ഹാര്‍ ജനിച്ചത്. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ മല്‍ഹാറിന്റെ കുഞ്ഞു കുഞ്ഞുവിശേഷങ്ങള്‍ ദിവ്യ പങ്കുവെയ്ക്കാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോട്ടോഗ്രാഫറായി മാറിയ കുഞ്ഞു മല്‍ഹാറിനെയാണ് കഴിഞ്ഞദിവസം പങ്കുവെച്ച വിഡിയോയില്‍ ദിവ്യ എസ് അയ്യര്‍ പരിചയപ്പെടുത്തുന്നത്. മകന് മുന്നില്‍ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അതിനു പിന്നാലെ മല്‍ഹാര്‍ പകര്‍ത്തിയ ഫോട്ടോയും എന്ന രീതിയിലാണ് വിഡിയോ. ‘ചിന്‍ പൊടിക്ക് അപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ ‘തെളിവെയില്‍ അഴകും’ എന്ന ഗാനമാണ് അകമ്പടിയായി ചേര്‍ത്തിരിക്കുന്നത്. ലിറ്റില്‍ ജോയ്‌സ് ഓഫ് ലൈഫ്, ഫോട്ടോഷൂട്ട് എന്നീ ഹാഷ് ടാഗുകളിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വളരെ വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഐ എ എസ് ഓഫീസര്‍ ദിവ്യ എസ് അയ്യറിനൊപ്പം ക്യാമറമാന്‍ കുഞ്ഞു മല്‍ഹാര്‍ എന്നാണ് ഒരാളുടെ കമന്റ്.