മലയാളി ക്യാപ്റ്റനെ ടീം അംഗങ്ങൾ ചേർന്ന് ചതിക്കുന്നോ ..! സഞ്ജു മറ്റൊരു ശ്രീശാന്ത് ആകുമോ: ആറ് മത്സരത്തിൽ രാജസ്ഥാന് നാലാം തോൽവി
സ്പോട്സ് ഡെസ്ക്
മുംബൈ: മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ കളത്തിൽ ഒറ്റപ്പെടുന്നോ ..! തുടർച്ചയായ മത്സരങ്ങളിലെ തോൽവിയിൽ വിറച്ച് നിന്ന രാജസ്ഥാനെ കരകയറ്റാൻ സഞ്ജുവിൻ്റെ മികച്ച പ്രകടനത്തിനും സാധിച്ചില്ല. ഇതോടെ , ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. പുറത്താകാതെ 70(50) റൺസെടുത്ത ക്വിൻ്റൺ ഡികോക്കാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.
സ്കോർ:
രാജസ്ഥാൻ: 171/4
മുംബൈ: 172/3 (18.3)
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർ ജോസ് ബട്ലർ നൽകിയത്. 31 പന്തിൽ 41 റൺസെടുത്ത ബട്ലറും 27 പന്തിൽ 42 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണുമാണ് രാജസ്ഥാൻ ഇന്നിംഗ്സിന് കരുത്തായത്. ശിവം ദുബെ 35 റൺസെടുത്തു.
മുംബൈയ്ക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഡി കോക്ക് ഉശിരോടെ പൊരുതി. രാജസ്ഥാൻ ബൗളർമാർക്ക് ഒരു സാധ്യതയും നൽകാതെയായിരുന്നു ഡി കോക്കിൻ്റെ ബാറ്റിംഗ്. ക്രുനാൽ പാണ്ഡ്യ 39(26) ഡി കോക്കിന് മികച്ച പിന്തുണയും നൽകി.
എന്നാൽ , മത്സരത്തിലുടനീളം വിജയിയുടെ ശരീരഭാഷ രാജസ്ഥാൻ ടീം അംഗങ്ങളിൽ ഉണ്ടായിരുന്നില്ല. പലപ്പോഴും സഞ്ജു കളത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മുൻ താരം വീരേന്ദ്ര സേവാഗും വിമർശനം ഉന്നയിച്ചിരുന്നു. മലയാളിയും , താരതമ്യേനെ ചെറുപ്പവുമായ സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയെ അംഗീകരിക്കാനാവാത്ത മുതിർന്ന അംഗങ്ങളുടെ എതിർപ്പാണ് ഇപ്പോൾ ടീമിൻ്റെ തുടർ പരാജയങ്ങൾക്ക് കാരണമെന്നാണ് ആരോപണം. ആറുകളികളിൽ നിന്ന് നാല് പോയിൻ്റ് മാത്രമുള്ള രാജസ്ഥാൻ അവസാന സ്ഥാനത്തിന് ഒരു പടി മാത്രം മുകളിലാണ് ഇപ്പോൾ.