തിരുവനന്തപുരത്ത് വിമാനങ്ങൾ മുഖാമുഖം: കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; മലയാളികളുടെ ജീവൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനദുരത്തിന്റെ നടക്കുന്ന ഭീകരതയിലേയ്ക്ക് എത്തിക്കുന്ന വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. രണ്ടു വിമാനങ്ങൾ മുഖാമുഖം എത്തിയെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് വിമാനങ്ങൾ മുഖാമുഖം എത്തിയത്. കൂട്ടിയിടിൽ നിന്നും ഭാഗ്യം കൊണ്ടു മാത്രം വിമാനങ്ങൾ വഴുതി മാറുകയായിരുന്നു. സംഭവം മണിക്കൂറുകളോളം എയർപോർട്ട് അധികൃതർ മുക്കി വയ്ക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകത്ത് അറിഞ്ഞത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു വിമാനങ്ങൾ എയർപോർട്ടിന്റെ അന്തരീക്ഷത്തിൽ നേർക്കുനേർ വന്നത്. പൈലറ്റിന്റെ പിഴവ് മൂലമാണ് രണ്ടു വിമാനങ്ങൾ നേർക്കുനേർ വന്നതെന്നാണ് എയർട്രാഫിക് കൺട്രോൾ വിഭാഗം നൽകുന്ന സൂചന. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനം ലാൻഡിങ്ങിനായി ശ്രമിക്കവെ എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശം ശ്രദ്ധിക്കാതെ ദുബായിലേയ്ക്കുള്ള ഫ്ലൈ ദുബായ് വിമാനം ടാക്സി വേയിൽ നിന്ന് റൺവേയിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തിരിച്ചുപോകാൻ എയർ അറേബ്യ പൈലറ്റിനു നിർദേശം നൽകിയതോടെയാണ് അപകടം ഒഴിവായത്