കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണം: ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട :പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്, ഭാര്യ ജീന എന്നിവരെയാണ് ഫ്ലാറ്റിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്.

മൂര്ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തില് നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സൈജുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് എത്തി ഫളാറ്റിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് ജീനയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു വര്ഷം മുന്പാണ് ഇരുവരും വിവാഹിതരായത്. കുവൈത്ത് ആരോഗ്യവകുപ്പില് ആംബുലന്സ് ഡ്രൈവറായിരുന്നു സൈജു. സാല്മിയ ഇന്ത്യന് മോഡല് സ്കൂളില് ഐടി ജീവനക്കാരിയായിരുന്നു ജീന.