video
play-sharp-fill

മലയാളം സർവകലാശാല വൈസ് ചാൻസിലർ നിയമനം; സർക്കാർ സെർച്ച് കമ്മിറ്റി രൂപികരിച്ചത് ​ഗവർണറെ മറികടന്നെന്ന് ആരോപണം

മലയാളം സർവകലാശാല വൈസ് ചാൻസിലർ നിയമനം; സർക്കാർ സെർച്ച് കമ്മിറ്റി രൂപികരിച്ചത് ​ഗവർണറെ മറികടന്നെന്ന് ആരോപണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിന് സർക്കാർ സെർച്ച് കമ്മിറ്റി രൂപികരിച്ചത് ഗവർണറെ മറികടന്നെന്ന് ആരോപണം. ഗവർണറുടെ അംഗീകാരം ലഭിക്കാത്ത ബിൽ പ്രകാരമാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദ്ദേശം നൽകിയതെന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഉദ്യോഗസ്ഥരുടെ എതിർപ്പിനെ അവഗണിച്ചാണ് ഉന്നത വിദ്യാഭാസ മന്ത്രിയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള സർവകലാശാല നിയമങ്ങൾ അനുസരിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. എന്നാൽ ഈ ചട്ടങ്ങൾ മറികടന്നാണ് സർക്കാരിന്റെ നീക്കമെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ പ്രതിനിധിയെ ഗവർണർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗവർണർ നൽകിയ കത്ത് സർക്കാർ തള്ളിയിരുന്നു.

നിലവിൽ യുജിസി ചെയർമാന്റെ പ്രതിനിധി, ചാൻസലറുടെ പ്രതിനിധി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധി, സർവകലാശാലാ സിൻഡിക്കേറ്റിന്റെ പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിങ്ങനെ അഞ്ചംഗ കമ്മിറ്റിയെ രൂപീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.