video
play-sharp-fill

മലയാള സിനിമയിലെ കള്ളപ്പണമൊഴുക്ക്:  നടപടികള്‍ ശക്തമാക്കി ആദായ നികുതി വകുപ്പും ഇഡിയും; നടന്‍ കൂടിയായ നിര്‍മ്മാതാവ് പിഴയടച്ചത് 25 കോടി…..!

മലയാള സിനിമയിലെ കള്ളപ്പണമൊഴുക്ക്: നടപടികള്‍ ശക്തമാക്കി ആദായ നികുതി വകുപ്പും ഇഡിയും; നടന്‍ കൂടിയായ നിര്‍മ്മാതാവ് പിഴയടച്ചത് 25 കോടി…..!

Spread the love

സ്വന്തം ലേഖിക

കൊച്ചി: മലയാള സിനിമാ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കി ആദായ നികുതി വകുപ്പും ഇ ഡിയും.

വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം സിനിമാ മേഖലയില്‍ എത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആശയപ്രചാരണത്തിനുവേണ്ടിയുള്ള സിനിമകളുടെ നിര്‍മ്മാണത്തിനുവേണ്ടിയാണ് കള്ളപ്പണം എത്തുന്നതെന്നും സംശയമുണ്ട്. ഇക്കാര്യവും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

മലയാളത്തിലെ പുതിയ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ അതിസൂക്ഷ്മമായി പരിശോധിക്കാനും ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

പ്രധാനമായി അഞ്ച് നിര്‍മ്മാതാക്കളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ മലയാളത്തിലെ നടന്‍കൂടിയായ നിര്‍മാതാവ് വിദേശത്ത് വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ കമ്പനി 25 കോടിയോളം രൂപ പിഴയടച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അടുത്തിടെ മലയാളത്തില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തിയ ഒരു നിര്‍മാതാവിനെ ആദായ നികുതിവകുപ്പ് ചോദ്യംചെയ്തുവരികയാണ്. ശേഷിക്കുന്ന മൂന്ന് നിര്‍മ്മതാക്കള്‍ക്കുകൂടി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ചാര്‍ട്ടേട് അക്കൗണ്ടന്റുമാരുടെ മൊഴിയും രേഖപ്പെടുത്തും.