play-sharp-fill
മലയാള മനോരമയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലായി; കല്യാണ ദിവസം വൈദ്യുതി മുടങ്ങിയാൽ എന്ത് സംഭവിക്കും

സ്വന്തം ലേഖകൻ
കോട്ടയം: മലയാള മനോരമയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. വിവാഹിതരായി കോളത്തിനു പകരം വൈദ്യുതി മുടക്കം എന്ന തലക്കെട്ട് നൽകിയ മലയാള മനോരമയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം.
കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക പേജായ രണ്ടാം പേജിലാണ് വലിയ പിഴവ് കടന്നു കൂടിയത്. കോടിമത – എസ്.എച്ച് മൗണ്ട് സ്വദേശികളായ യുവതി യുവാക്കളുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതു സംബന്ധിച്ചുള്ള വാർത്ത ഇരുവരുടെയും ബന്ധുക്കൾ മനോരമയിൽ നൽകുകയും ചെയ്തു. വാർത്ത അച്ചടിച്ചെങ്കിലും പക്ഷേ, ഇതിനിടെ വലിയൊരു അബന്ധം മലയാള മനോരമയ്ക്കു പറ്റി.

വിവാഹ വാർത്തയുടെ തലക്കെട്ടായി നൽകിയിരിക്കുന്നത് വൈദ്യുതി മുടക്കം എന്ന്. പത്രം പുറത്തു വന്നതോടെ സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്ത് ആഘോഷവും തുടങ്ങി. മലയാള മനോരമയുടെ പിഴവിനെ എന്നും ആഘോഷമാക്കാറുള്ള സോഷ്യൽ മീഡിയ സംഭവം സജീവമായി നിലനിർത്തുകയും ചെയ്തു. വാർത്തയിലെ പിഴവ് വിവാദമായതോടെ വിവാഹിതരായ ദമ്പതിമാരുടെ മാതാപിതാക്കൾ മലയാള മനോരമയിൽ എത്തി പരാതിപ്പെട്ടു. എന്നാൽ, ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടേയില്ലെന്നു പറഞ്ഞ് തലയൂരാനായിരുന്നു മലയാള മനോരമയുടെ ശ്രമം. ഫോട്ടോഷോപ്പിലൂടെ ചിത്രം തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന വാദമാണ് മലയാള മനോരമ ഉയർത്തിയത്.
എന്നാൽ, ഈ വാദം തെറ്റാണെന്ന് മലയാള മനോരമയുടെ പത്രം തന്നെ തെളിയിക്കുന്നു. മലയാള മനോരമയുടെ കോട്ടയം സിറ്റി എഡിഷനായ കെ.വൈ ആണ് ഏറ്റവും അവസാനം അച്ചടിക്കുന്നത്. നഗരത്തിലെ വലിയ സംഭവങ്ങൾ പോലും ഉൾക്കൊള്ളിക്കുന്നതിനു വേണ്ടി ഈ പേജ് പലപ്പോഴും രാത്രി മൂന്നര മണിവരെയെങ്കിലും വൈകിപ്പിക്കാറുണ്ട്. ബുധനാഴ്ച രാത്രിയിൽ പത്രത്തിന്റെ ആദ്യത്തെ കുറെയധികം കോപ്പികൾ അച്ചടിച്ച ശേഷമാണ് വൈദ്യുതി മുടങ്ങും എന്ന തലക്കെട്ടിൽ വിവാഹിതരായി വാർത്ത വന്നത് പേജ് എഡിറ്ററുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ഇദ്ദേഹം പേജിൽ തിരുത്തൽ വരുത്തി പത്രം അച്ചടി നിർത്തി വയ്പ്പിച്ച് മാറ്റം വരുത്തുകയായിരുന്നു. പക്ഷേ, അപ്പോഴേയ്ക്കും അച്ചടിച്ച പത്രത്തിന്റെ പകുതിയിലേറെയും ലോറിയിലേറി സ്ഥലങ്ങളിലേയ്ക്കു പോയിരുന്നു. ഇത്തരത്തിൽ തിരുത്തൽ വരുത്താത്ത പത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ, മനോരമയുടെ പിഴവിന് ഇരയായ കുടുംബമാകട്ടെ അപമാന ഭാരത്തിൽ വിഷമിക്കുകയാണ്. ഇത്ര വലിയ പിഴവ് വരുത്തിയിട്ടും ഇവരോട് മാപ്പ് പറയാൻ പോലും മലയാള മനോരമ മനസ് കാണിച്ചിട്ടില്ലെന്നതാണ് ഏറെ സങ്കടകരം.

ദിവസം വൈദ്യുതി മുടങ്ങിയാൽ എന്ത് സംഭവിക്കും