play-sharp-fill
ലോകത്തെ അതിസാഹസികമായ ഓഫ് റോഡ് റേസ്….!  മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ ചീറിപ്പായാന്‍ കോട്ടയത്തിന്‍റെ സ്വന്തം ‘ജിപ്സി’യും; ഏറെ പ്രതീക്ഷയുമായി ആദ്യമായി മലയാളി സംഘം മലേഷ്യയിലേക്ക്…

ലോകത്തെ അതിസാഹസികമായ ഓഫ് റോഡ് റേസ്….! മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ ചീറിപ്പായാന്‍ കോട്ടയത്തിന്‍റെ സ്വന്തം ‘ജിപ്സി’യും; ഏറെ പ്രതീക്ഷയുമായി ആദ്യമായി മലയാളി സംഘം മലേഷ്യയിലേക്ക്…

സ്വന്തം ലേഖിക

കോട്ടയം: മലേഷ്യന്‍ ഇന്‍റര്‍നാഷണല്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ആദ്യമായി മലയാളി സംഘം.

ലോകത്തെ അതിസാഹസികമായ ഓഫ് റോഡ് റേസില്‍ മൂന്നാം സ്ഥാനത്തുള്ള മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ കോട്ടയം വാഴൂര്‍ മാഞ്ഞൂരാന്‍ ഹൗസില്‍ ആനന്ദ് മാഞ്ഞൂരാനും സഹഡ്രൈവറും നാവിഗേറ്ററുമായ എറണാകുളം സ്വദേശി വിഷ്ണുരാജുമാണ് കോട്ടയം രജിസ്‌ട്രേഷനിലുള്ള വാഹനവുമായി പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎല്‍ 05 എഎം 1810 എന്ന സുസുക്കി ജിപ്‌സിയിലാണ് ഇവര്‍ ചീറിപ്പായുന്നത്. ഇന്ത്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ 2019ലും 2021ലും ഫസ്റ്റ് റണ്ണറപ്പായതിനാലാണ് ആനന്ദിനു മലേഷ്യന്‍ റെയ്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ മലയാളികള്‍ പങ്കെടുക്കുന്നതും ഇന്ത്യന്‍ വാഹനം ഉപയോഗിക്കുന്നതും ആദ്യമാണ്. കൊച്ചിയില്‍ നിന്നും കപ്പലില്‍ മലേഷ്യയിലേക്കു അയച്ച കാര്‍ 16ന് അവിടെയെത്തും.

മലേഷ്യയിലെ കാനനവഴികളിലുടെ 10 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 26 ഘട്ടങ്ങളാണുള്ളത്. ക്വലാലംപൂരില്‍ നിന്നു 450 കിലോമീറ്റര്‍ അകലെയുള്ള കാടിനുള്ളിലാണ് റേസ്. ഇരുവർക്കുമായുള്ള പ്രാർത്ഥനയിലും പ്രതീക്ഷയിലാണ് നാട്ടുകാരും ഉറ്റവരും.