video
play-sharp-fill

പതിവ് തെറ്റാതെ ചുവപ്പ് പരവതാനി വിരിച്ച് മലരിക്കൽ ആമ്പൽ പൂവുകൾ വിരിഞ്ഞു തുടങ്ങി

പതിവ് തെറ്റാതെ ചുവപ്പ് പരവതാനി വിരിച്ച് മലരിക്കൽ ആമ്പൽ പൂവുകൾ വിരിഞ്ഞു തുടങ്ങി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലിക്കൽ എന്ന പ്രദേശത്തെ മലരിക്കൽ ഗ്രാമം മണ്‍സൂണ്‍ മഴ വഴിമാറുന്നതോടെ പച്ചയില്‍ ചുവന്ന പരവതാനി വിരിച്ച പോലെ പൂത്തുവിരിയും.

തുലാവര്‍ഷമെത്തുമ്പോഴേക്കും മലരിക്കലിലെ ഹെക്റ്റര്‍ കണക്കിന് പാടത്ത്, വെള്ളത്തിന് മുകളില്‍ പെങ്ങിക്കിടക്കുന്ന പച്ച ഇലകള്‍ക്ക് മുകളിലായി ചുവന്ന ആമ്പലുകള്‍ വിരിഞ്ഞ് നില്‍ക്കുന്നത്, അതിരാവിലെ സുര്യോദയത്തോടൊപ്പം കാണാന്‍ കഴിയുകയെന്നത് ഒരു പക്ഷേ ജീവതത്തിലെ ഏറ്റവും മനോഹരമായ കഴ്ചകളില്‍ ഒന്നായിരിക്കും.

കണ്ണേത്താ​ദൂ​രം പ​ര​ന്നു​കി​ട​ക്കു​ന്ന ആ​മ്പ​ല്‍പാ​ട​ങ്ങ​ൾ മു​ഴു​വ​ൻ പി​ങ്ക് നി​റ​ത്തി​ലെ പൂ​വി​ട്ട് നി​ൽ​ക്കു​ന്ന കാ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇവിടെ എ ത്തും.ആ​ഗ​സ്​​റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ പൂ​ത്തു​തു​ട​ങ്ങി ഒ​ക്ടോ​ബ​ർ വ​രെ​യു​ണ്ടാ​കും. പൂ​ക്ക​ൾ​ക്കി​ട​യി​ലൂ​ടെ ചെ​റു​വ​ള്ള​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​നും ചി​ത്രം പ​ക​ർ​ത്താ​നും സൗ​കാര്യം ഇവിടെ ഒരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിന്റെ പി​ന്തു​ണ​യും ആ​മ്പ​ൽ ടൂ​റി​സ​ത്തി​ന് ല​ഭി​ച്ച​തോ​ടെ ഇ​ത​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും കാ​ഴ്ച​ക്കാ​ർ വ​ർ​ധി​ച്ചി​രു​ന്നു.വിനോദ സഞ്ചാരികൾക്കും പ്രദേശവശികൾക്കും ഇത് ഒരുപോലെ കുളിർമ്മ എകുന്ന ഒന്നാണ്. കൂടാതെ പ്രദേശവസികൾക്ക് ഒരു വരുമാനം കൂടിയാണ്.