play-sharp-fill
മലരിക്കൽ ടൂറിസം മേളക്ക് കാർഷിക പ്രദർശനത്തോടെ തുടക്കമായി

മലരിക്കൽ ടൂറിസം മേളക്ക് കാർഷിക പ്രദർശനത്തോടെ തുടക്കമായി

സ്വന്തം ലേഖകൻ

കോട്ടയം : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പത്തു ജല ടൂറിസം കേന്ദ്രങ്ങളാണു വികസിപ്പിക്കുന്നത്. അതിൽ ആദ്യത്തെ ജനകീയ ടൂറിസം പദ്ധതിയായ മലരിക്കൽ കേന്ദ്രമാക്കി നടക്കുന്ന മൂന്നാമത് വയലോര – കായലോര ടൂറിസം മേള 2020 ഫെബ്രുവരി 28, 29, മാർച്ച്1 തീയതികളിലായി നടക്കുന്നു.


ജനകീയ കൂട്ടായ്മയും, തിരുവാർപ്പ് ഗ്രാമപഞ്ചായത്തും ജെ – ബ്ലോക്ക് – തിരുവായ്ക്കരി പാടശേഖര സമിതികളും തിരുവാർപ്പ്, കാഞ്ഞിരം, സഹകരണ ബാങ്കുകളും, ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണ സംഘവും മലരിക്കൽ ടൂറിസം സൊസൈറ്റിയും ചേർന്നാണ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ട് തിരനോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു മുൻകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം ആരംഭിച്ചു. മലരിക്കൽ അസ്തമയ കേന്ദ്രത്തിന്നു പിന്നിലെ രണ്ടര ഏക്കർ പക്ഷിസങ്കേതത്തിലൂടെയുള്ളവനസവാരിയാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.
മീനച്ചിലാറ്റിലൂടെ വള്ളത്തിലുള്ള യാത്രയിൽ ആമ്പൽകാഴ്ചയും, പച്ച വിരിച്ച പാടങ്ങൾക്ക് നടുവിലൂടെയുള്ള യാത്രയും മേളയെ വേറിട്ടതാക്കുന്നു.

പകൽ വിശ്രമത്തിനുള്ള സൗകര്യങ്ങൾക്കൊപ്പം, നാടൻ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 28 മുതൽ മൂന്നു ദിവസക്കാലം വൈകിട്ട് കലാപരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും. ഗാനമേള, നാടൻപാട്ട്, പരുന്താട്ടം, മാജിക് ഷോ, ഫിഗർഷോ, കോമഡി ഷോ, ക്ലാസിക്കൽ നൃത്തം, ഉൾപ്പടെ വിവിധ കലാപരിപാടികൾ മേളയുടെ ആകർഷണമാകും.

പി.എം മണി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഷേർലി പ്രസാദ് സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്തു.

തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി നൈനാൻ, പഞ്ചായത്ത് സെക്രട്ടറി പി.ജെ ജോർജ്, ലാലു കോച്ചേരിൽ, കെ.ഒ അനിയച്ചൻ, മലരിക്കൽ ടൂറിസം സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.