മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്‌ത സംഭവം; ഭര്‍തൃപിതാവ് അറസ്റ്റില്‍

Spread the love

മലപ്പുറം: പന്തല്ലൂരില്‍ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർതൃപിതാവ് അറസ്റ്റില്‍.

video
play-sharp-fill

മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്ബ് മദാരികുപ്പേങ്ങല്‍ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു-25)യുടെ മരണത്തില്‍ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. മദാരി അബൂബക്കർ തഹ്ദിലയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ഒമ്ബതരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഗാർഹിക പീഡനം മൂലമാണ് മരിച്ചതെന്ന് ആരോപിച്ച്‌ ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിനു പാണ്ടിക്കാട് പൊലീസ് കേസെടുത്തു.