സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിച്ചു: വ്ലോ​ഗർക്കെതിരെ പൊലീസിൽ പരാതി നൽകി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ

Spread the love

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിച്ചെന്ന് കാണിച്ച് വ്ളോഗർക്കെതിരെ നഗരസഭ ചെയർപേഴ്സൺ പൊലീസിൽ പരാതി നൽകി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിത ഷഹീറാണ് വ്ളോഗർ പാണാളി ജുനൈസിനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്.

ദേശീയപാത ശോചാവസ്ഥയിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വീഡിയോയിൽ അപകീർത്തിപ്പെടുത്തിയതായും സ്ത്രീത്വത്തെ അപമാനിച്ചതായുമാണ് പരാതി. പരാതിയിൽ പൊലീസ് നടപടി വ്യക്തമായിട്ടില്ല. നേരത്തെ സംഭവം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി നഗരസഭ ചെയർപേഴ്സൻ രം​ഗത്തെത്തിയത്.