മലപ്പുറത്ത് കോളജില്‍ സംഘര്‍ഷം;വിദ്യാര്‍ഥിക്ക് കുത്തേറ്റു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വളയംകുളം അസ്സബാഹ് കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. രണ്ടാംവർഷ ബിരുദ വിദ്യാർഥി പൊന്നാനി സ്വദേശി നിഹാലിനാണ് (20) കൈക്ക് കുത്തേറ്റത്. ചാലിശ്ശേരി സ്വദേശിയ മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ് നിഹാലിനെ കയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തിയത്.

ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിഹാലിന്റെ കൈയ്യിൽ പത്തോളം തുന്നലുകൾ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. അന്നും പ്രതിയായ യുവാവ് നിഹാലിനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരുന്നു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം

തുടങ്ങി.

ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. അന്നും പ്രതിയായ യുവാവ് നിഹാലിനെ അക്രമിച്ച് ഗുരുതരമായി

പരിക്കേൽപിച്ചിരുന്നു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം തുടങ്ങി.