
മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ്, ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സുരേഷും ഭാര്യ രമണിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തിനിടെയിലാണ് യുവതി കൊല്ലപ്പെട്ടത്. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ശരീരത്തിന്റെ മറ്റിടങ്ങളിലും ചതവുകളുണ്ട്.
മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് അയല്‍വാസികളും മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക വിവരം അയല്‍വാസികളാണ് പൊലീസില്‍ അറിയിച്ചത്. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മലപ്പുറത്ത് നിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു.