വീട്ടില്‍ നിന്ന് 30 പവന്‍ മോഷണം പോയി; പൊലിസ് നുണപരിശോധന നടത്താന്‍ തീരുമാനിച്ചതോടെ സ്വര്‍ണം തിരികെയെത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: വീട്ടില്‍ നിന്നും കാണാതായ 30 പവന്‍ സ്വര്‍ണം പൊലീസ് നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ തിരികെയെത്തി. മലപ്പുറത്താണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്.

നുണപരിശോധന നടത്താന്‍ പൊലീസ് നടപടിയെടുക്കുന്നതിനിടെയാണ് കാണാതായ സ്വര്‍ണം പ്രത്യക്ഷപ്പെട്ടത്. വിളയില്‍ മുണ്ടക്കല്‍ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ 5ന് ആണ് സ്വര്‍ണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്:

അബ്ദുറഹിമാന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമായിരുന്നു മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍, സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം കാണാതാവുകയായിരുന്നു. വിവാഹം കഴിഞ്ഞ മക്കളുടേത് ഉള്‍പ്പെടെ 4 മാല, 1 വള, 8 സ്വര്‍ണ നാണയങ്ങള്‍, 2 മോതിരം, പാദസരം എന്നിവയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ വീടിനകത്തുനിന്നു തന്നെ സ്വര്‍ണാഭരണങ്ങള്‍ ഒന്നും നഷ്ടപ്പെടാതെ പ്ലാസ്റ്റിക് പാത്രം തിരികെ ലഭിച്ചു.

കേസുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സിഐ പി.കെ.സന്തോഷിന്റെ നേതൃത്വത്തില്‍ എസ്ഐ കെ.രാമന്‍, സിപിഒമാരായ സിയാദ്, മുരളീധരന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.