Saturday, April 25, 2026

മലപ്പുറം വണ്ടൂരില്‍ കളിക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; വയറിനും കൈകള്‍ക്കും പൊള്ളലേറ്റ കുട്ടി ചികിത്സയിൽ; സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Spread the love

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വണ്ടൂരില്‍ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു.

video
play-sharp-fill

ഇസാ ജോണ്‍ എന്ന കുട്ടിക്കാണ് മുറ്റത്ത് കളിക്കുന്നതിനിടെ പൊള്ളലേറ്റത്. വയറിനും കൈകള്‍ക്കും പൊള്ളലേറ്റ കുട്ടിയെ വണ്ടൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി.

അതേസമയം, സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയർന്നതും സാധാരണ നിലയെക്കാള്‍ 4.5 ഡിഗ്രിയിലധികം വ്യതിയാനം രേഖപ്പെടുത്തിയതുമാണ് മുന്നറിയിപ്പിന് കാരണമായത്. തീവ്രമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group