video
play-sharp-fill

കാമുകനുമായി ചേര്‍ന്ന്  ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സൂചന; മൃതദേഹം കണ്ടെത്തിയത്  കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍; വിഷം കഴിച്ച കാമുകന്‍ ഗുരുതരാവസ്ഥയില്‍

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സൂചന; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍; വിഷം കഴിച്ച കാമുകന്‍ ഗുരുതരാവസ്ഥയില്‍

Spread the love

സ്വന്തം ലേഖിക

മലപ്പുറം: നാല് വർഷം മുൻപ് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി.

താനൂര്‍ സ്വദേശി സൗജത്തിനെയാണ് കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊണ്ടോട്ടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് സൂചന.

കാമുകന്‍ ബഷീറിനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ വിഷം കഴിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

2018 ഒക്‌ടോബറിലാണ് സൗജത്തിന്റെ ഭര്‍ത്താവ് സവാദ് കൊല്ലപ്പെട്ടത്. കാമുകനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നു.
മത്സ്യത്തൊഴിലാളിയായ സവാദിനെ ബഷീറിന്റെ സഹായത്തോടെ തലയ്‌ക്കടിച്ച്‌ കൊല്ലുകയായിരുന്നു. ശേഷം കഴുത്തറുക്കുകയും ചെയ്തിരുന്നു.

കേസില്‍ ജാമ്യത്തിറങ്ങിയതായിരുന്നു ഇരുവരും. സൗജത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.