
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തില്‍
ലൈസന്‍സില്ലാത്ത ഹോട്ടലിന് പ്രവര്‍ത്താനാനുമതി നല്‍കിയ നഗരസഭാ സൂപ്പർവൈസറെ ഇന്ന് സസ്പെന്റ് ചെയ്യും
ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിച്ചത് ലൈസൻസില്ലാതെയാണ് ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ 15നു ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഹോട്ടലിലെ ചെറിയ അടുക്കളയ്‌ക്കു പുറമേ, ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡിലാണു പ്രധാന അടുക്കള പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് അനുവദിക്കാനാവില്ലെന്നു വ്യക്‌തമാക്കിയ ഉദ്യോഗസ്‌ഥര്‍ പത്തു ദിവസത്തിനുള്ളില്‍ അടുക്കള ഒന്നിപ്പിക്കണമെന്നു കാട്ടി ഹോട്ടലിനു നോട്ടീസ് നല്‍കി. ഇതിനൊപ്പം കണ്ടെത്തിയ മറ്റു പോരായ്‌മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതു പാലിക്കാതെ ഇവര്‍ വീണ്ടും ഹോട്ടല്‍ തുറന്നു. ഇതിന് ഒത്താശ ചെയ്ത നഗരസഭാ സൂപ്പർവൈസർ എം ആർ സാനുവിനെ സസ്പെൻഡ് ചെയ്യാൻ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർദ്ദേശം നൽകി.
ഹോട്ടൽ അടച്ചു പൂട്ടി അഞ്ചാം ദിനത്തിൽ ഹോട്ടൽ വൃത്തിയാക്കി തുറന്നു പ്രവർത്തിപ്പിക്കാൻ നഗരസഭ അനുമതി നൽകിയെങ്കിലും രണ്ടാമത് നടത്തിയ പരിശോധനയിൽ ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിപ്പിക്കുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തി.
ലൈസൻസില്ലാതെ ഹോട്ടൽ തുറക്കാൻ അനുമതി നൽകിയതിന് പിന്നിൽ നഗരസഭ സൂപ്പർവൈസർക്ക് പങ്കുണ്ടെന്ന വാർത്ത ഇന്നലെ തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഹോട്ടൽ തുറന്നതിന് വിശദീകരണം ചോദിച്ച നഗരസഭാ അധ്യക്ഷയ്ക്ക് മുന്നിൽ സൂപ്പർവൈസർ ആത്മഹത്യാ ഭീഷണി മുഴക്കിയതായി നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 29നാണ് കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി രാജ് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് അവശയായ രശ്മി കഴിഞ്ഞ തിങ്കളാഴ്ച രാത്രി മരിച്ചു. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിഞ്ഞ ഇരുപതോളം പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇപ്പോഴും വിവിധ ആശുപത്രികളില്‍ കഴിയുകയാണ്.
ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് രശ്മി രാജ് മരണപ്പെട്ടതെന്നുള്ള പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം.
ശരീര ശ്രവങ്ങള്‍ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണല്‍ ലാബിലേക്ക് അയക്കും. ഒരു മാസം മുൻപും ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നല്‍കി. പക്ഷേ പിന്നീടും
ഹോട്ടൽ നിർബാധം പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതിന് പിന്നിൽ നഗരസഭാ ഉദ്യോഗസ്ഥർക്കുള്ള പങ്കാണ് ഇപ്പോൾ വ്യക്തമായത്.



