video
play-sharp-fill
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 62 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ; അന്തർ സംസ്ഥാന ലഹരി മരുന്ന് കടത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് സൂചന

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 62 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ; അന്തർ സംസ്ഥാന ലഹരി മരുന്ന് കടത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് സൂചന

സ്വന്തം ലേഖകൻ

മലപ്പുറം; വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെ മലപ്പുറത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. 62 കിലോ കഞ്ചാവുമായി പിടിയിലായത് കോട്ടയം സ്വദേശികൾ.

കോട്ടയം പൂഞ്ഞാർ സ്വദേശി നടക്കൽ വീട്ടിൽ ജോസി സെബാസ്റ്റ്യൻ, ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടിൽ പ്രകാശ് ജോസ് എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രപ്രദേശിൽ നിന്നും മലപ്പുറത്തേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.