video

00:00

മലപ്പുറം എടവണ്ണയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയുടെ പിന്നിലും ദേഹത്തും മുറിവുകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം എടവണ്ണയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയുടെ പിന്നിലും ദേഹത്തും മുറിവുകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: എടവണ്ണയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിതാന്‍ ബാസിൽ (28) ആണ് മരിച്ചത്. ചെമ്പക്കുത്തിലെ പറമ്പിലായിരുന്നു ബാസിലിന്‍റെ മൃതദേഹം.

ദേഹത്ത് പലഭാഗങ്ങളിലും തലയുടെ പിന്നിലും മുറിവുകളുണ്ട്. ലഹരിമരുന്ന് കേസിലടക്കം ജയിലിൽ കിടന്നിട്ടുള്ളയാണ് റിതാന്‍ ബാസിൽ. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി സുഹൃത്തിനോടൊപ്പം മലയിൽ എത്തിയ ഇദ്ദേഹം സുഹൃത്ത് മടങ്ങിയതിനു ശേഷവും ഇവിടെത്തന്നെ തങ്ങിയിരുന്നു. റിദാൻ മലയിൽ ഒറ്റയ്ക്കാണെന്ന് സുഹൃത്ത് റിദാന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. രാവിലെ ആയിട്ടും റിദാൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.

റിദാന്റെ ശരീരത്തിൽ വയറിലും, തലയിലും മുറിവേറ്റ പാടുകൾ ഉണ്ട്. നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാം, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഗംഗാധരൻ, എടവണ്ണ, നിലമ്പൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷം മൃതദേഹം മറ്റു നടപടിക്രമങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും