play-sharp-fill
കൊറോണ ബാധയെന്ന് സംശയം : ഖത്തറിൽ നിന്ന് വരുന്ന മകൻ വിമാനത്താവളത്തിൽ എത്തിയതറിഞ്ഞ്  വീട് ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് മാതാപിതാക്കൾ ; ഒടുവിൽ യുവാവിന് തുണയായത് അയൽവാസികൾ ; ദൈവത്തിൻ്റെ സ്വന്തം നാടിനെ ലജ്ജിപ്പിക്കുന്ന  സംഭവം മലപ്പുറത്ത്

കൊറോണ ബാധയെന്ന് സംശയം : ഖത്തറിൽ നിന്ന് വരുന്ന മകൻ വിമാനത്താവളത്തിൽ എത്തിയതറിഞ്ഞ് വീട് ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് മാതാപിതാക്കൾ ; ഒടുവിൽ യുവാവിന് തുണയായത് അയൽവാസികൾ ; ദൈവത്തിൻ്റെ സ്വന്തം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ

മലപ്പുറം: ഖത്തറിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കൊറോണ വൈറസ് രോഗബാധയുണ്ടെന്ന് സംശയിച്ച് മാതാപിതാക്കൾ യുവാവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഞായറാഴ്ച കരിപ്പൂർ വിമാനത്താവളം വഴി ഖത്തറിൽ നിന്നെത്തിയ മലപ്പുറം അരിയല്ലൂർ സ്വദേശിയായ യുവാവിന് രോഗലക്ഷണമുണ്ടെന്ന് ഭയന്നാണ് സ്വന്തം മാതാവും, പിതാവുമാണ് മകൻ എയർപോർട്ടിൽ നിന്നും വീട്ടിലെത്തുന്നതിന്റെ മണിക്കൂർകൾക്ക് മുൻപ് തന്നെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.

അതേസമയം കരിപ്പൂർ എയർപോർട്ടിൽ വിമാനമിറങ്ങിയ യുവാവ് ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാവുകയും രോഗലക്ഷണങ്ങളില്ലെന്ന് കാണുകയും ചെയ്തിരുന്നു. ഇക്കാര്യം മകൻ മാതാവിനെയും പിതാവിനേയും അവിടെവെച്ചു തന്നെ ഫോണിൽ വിളിച്ചു പറഞ്ഞതായാണ് വിവരം. എന്നാൽ രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും രണ്ടാഴ്ച ശ്രദ്ധിച്ച് വീട്ടിൽ കഴിയാനും നിർദ്ദേശിച്ചാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പ്രവാസ ജീവിത്തിനിടയിൽ ആശ്വാസം തേടിയെത്തിയ യുവാവ് വീട്ടിലെത്തിയപ്പോൾ കണ്ടത് പൂട്ടിയിട്ട വീടാണ്. വിവരമറിഞ്ഞെത്തിയ അയൽവാസികളായ ചില ബന്ധുക്കളാണ് ഭക്ഷണം എത്തിച്ചു കൊടുത്തതെന്നും നാട്ടുകാർ പറയുന്നു. മാതാപിതാക്കൾ ഉപേക്ഷിച്ച് പോയതോടെ രോഗമില്ലാത്ത യുവാവ് തനിച്ച് വീട്ടിൽ കഴിയേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്. അതേ സമയം യുവാവ് അപ്രതീക്ഷിതമായാണ് നാട്ടിൽ വന്നത്. ഈ സമയത്ത് ഭാര്യയും കുട്ടിയും അവരുടെ വീട്ടിൽ പോയതായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

മകൻ വരുന്നതറിഞ്ഞ് വീട്ടിൽനിന്നും ഇറങ്ങിപ്പോയ മാതാപിതാക്കൾ മറ്റൊരു മകളുടെ വീട്ടിലേക്കാണ് പോയതെന്ന വിവരം പിന്നീട് നാട്ടുകാർ അറിഞ്ഞു. നിലവിൽ വിദേശത്തുനിന്നും വരുന്ന മുഴുവൻപേരെയും വിമാനത്തവളത്തിൽവെച്ചുതന്നെ പരിശോധന നടത്തുകയും പ്രത്യേകിച്ച് ഒന്നും കണ്ടില്ലെങ്കിൽ വീട്ടിൽ ഒരാഴ്ചത്തെ പ്രത്യേക ശ്രദ്ധവേണമെന്നും സംയശയിക്കുന്ന എന്തെങ്കിലും കണ്ടാൽ വിവരം അറിയിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്.

അതേ സമയം കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർച്ച് ഒന്നു മുതൽ ഉംറ തീർത്ഥാടനം കഴിഞ്ഞു മലപ്പുറം ജില്ലയിൽ തിരിച്ചെത്തിയവർ ജില്ലാതല കൺട്രോൾ സെല്ലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇമെയിലിൽ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ്, പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്ബർ, യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നൽകേണ്ടത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ നേരിട്ട് സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പോകരുത്. കൺട്രോൾ സെല്ലിൽ ഫോൺ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

മലപ്പുറത്ത് അരീക്കോട്, വാണിയമ്പലം സ്വദേശിനികൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർച്ച് ഒൻപതിന് എയർ ഇന്ത്യയുടെ 960 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയവരും മാർച്ച് 12ന് എയർ ഇന്ത്യയുടെ 964 വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പർക്ക പുലർത്തിയവരും ഒരു കാരണവശാലും നേരിട്ട് ആശുപത്രിയിൽ പോകരുതെന്ന് ജില്ലാകലക്ടർ കർശനമായി നിർദ്ദേശിച്ചു. അവർ കൺട്രോൾ സെൽ നമ്പറുകളായ 0483 – 2737858, 0483-2737857, 0483-2733251, 0483-2733252, 0483- 2733253 എന്നിവയുമായി ഉടൻ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.