play-sharp-fill
കൊറോണ യാത്ര വിലക്കി: അപകടത്തിൽ മരിച്ച അമ്മയുടെ മൃതദേഹം ഒരു നോക്ക് കാണാനാവാതെ മകൻ; മണിപ്പുഴയിൽ അപകടത്തിൽ മരിച്ച അമ്മയ്ക്ക് അന്ത്യ ചുംബനം നൽകാനാവാതെ കണ്ണീരോടെ മകൻ

കൊറോണ യാത്ര വിലക്കി: അപകടത്തിൽ മരിച്ച അമ്മയുടെ മൃതദേഹം ഒരു നോക്ക് കാണാനാവാതെ മകൻ; മണിപ്പുഴയിൽ അപകടത്തിൽ മരിച്ച അമ്മയ്ക്ക് അന്ത്യ ചുംബനം നൽകാനാവാതെ കണ്ണീരോടെ മകൻ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ചതിച്ചതോടെ യാത്രാവിലക്ക് നേരിട്ടതോടെ അമ്മയുടെ മൃതദേഹത്തിൽ അന്ത്യചുംബനം നൽകാനോ, അമ്മയെ ഒന്നു നേരിട്ട് കാണാനോ ആവാതെ മകൻ..! ചൊവ്വാഴ്ച എം.സി റോഡിൽ മണിപ്പുഴ നാലുവരിപ്പാതയിലുണ്ടായ അപകടത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം കാണാൻപോലും ആകാതെയാണ് മകൻ വിദേശത്ത് കുടുങ്ങിയിരിക്കുന്നത്.


പള്ളം പന്നിമറ്റം കൊമരത്ത് വീട്ടിൽ സാലമ്മ അഗസ്റ്റിനാണ് (50) ചൊവ്വാഴ്ച മണിപ്പുഴ നാലുവരിപ്പാതയിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഇവരുടെ മൂത്ത മകൻ ജോമോൻ അഗസ്റ്റിനും പരിക്കേറ്റിരുന്നു. ഇവരുടെ ഇളയമകൻ ലിജോ അഗസ്റ്റിൻ ദുബായിയിലാണ് ജോലി ചെയ്യുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേയ്ക്കു മടങ്ങാൻ മകന് കമ്പനി അനുവാദം കൊടുക്കാതിരുന്നതിനാൽ, ലിജോയ്ക്കു അമ്മയുടെ മൃതദേഹം അവസാനമായി ഒന്നു കാണാൻ പോലും സാധിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ എം.സി റോഡിൽ നാലുവരിപ്പതയിൽ മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം. നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ ആരാധനയ്ക്കായി പോകുകയായിരുന്നു സാലമ്മയും, ജോമോനും. കൂത്താട്ടുകുളത്തു നിന്നുള്ള കരിങ്കല്ല്, ചെങ്ങന്നൂരിൽ ഇറക്കിയ ശേഷം തിരികെ പോകുകയായിരുന്നു ടോറസ് ലോറി. മണിപ്പുഴ ജംഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

സ്‌കൂട്ടറിന്റെ പിന്നിൽ ടോറസ് തട്ടിയതോടെ, റോഡിന്റെ ഒരു വശത്തേയ്ക്കു സ്‌കൂട്ടർ മറിഞ്ഞു. ഓടിക്കൂടിയ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു മണിപ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷയിൽ തന്നെ ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഈ സമയം മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. മൃതദേഹം നാട്ടകത്തെ സ്വകാര്യ മോർച്ചറിയിൽ. സംസ്‌കാരം ബുധനാഴ്ച 12.30 ന് പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽ നടക്കും. ഭർത്താവ് – കെ.ജെ അഗസ്റ്റിൻ, ഭാരത് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ. മക്കൾ – ജോമോൻ അഗസ്റ്റിൻ (സ്വകാര്യ കമ്പനി) , ലിജോ അഗസ്റ്റിൻ (ദുബായ്). സംഭവത്തിൽ ടോറസ് ലോറി ഓടിച്ചിരുന്ന വയനാട് സ്വദേശി ജോബിൻസിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.