മലപ്പുറം ജില്ലാ സഹകരണബാങ്കിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വായ്പ തട്ടിപ്പ്: 2 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് വിജിലൻസ് കണ്ടെത്തി

Spread the love

 

മലപ്പുറം: വായ്പാതട്ടിപ്പിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്.

 

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എടക്കര ബ്രാഞ്ചിൽ ക്രമക്കേട് നടത്തിയതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. രണ്ടര കോടി രൂപയാണ് വായ്പ്പയിൽ തിരിച്ചടക്കാനുള്ളത്. ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായിൽ വ്യാജ രേഖ നിർമ്മിച്ച് വായ്പ്പ എടുത്തുവെന്നാണ് കേസ്.

 

ഓവർ ഡ്രാഫ്റ്റ് വായ്പ്പയെടുക്കാൻ ഹാജരാക്കിയ കരാർ വ്യാജമെന്നും വിജിലൻസ് കണ്ടെത്തി. വായ്പയെടുത്ത ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസിൽ പ്രതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group