പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

Spread the love

മലപ്പുറം : വാഹനാപകടത്തിൽ യുവാവ് മരിച്ചു. മമ്പാട് മേപ്പാടം സ്വദേശി അഫ്സൽ (32) ആണ് മരിച്ചത്. അഫ്സൽ ഓടിച്ച പിക്കപ്പ് വാനും പെട്രോളുമായി പോയ ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

video
play-sharp-fill

ചെറുതുരുത്തി ചുങ്കത്ത് വച്ച് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനത്തിന്റെ മുൻവശം തകർന്നു, വാഹനത്തിനുള്ളിൽ കുടുങ്ങിയ അഫ്‌സലിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു.

ഏഴ് മാസം ഗർഭിണിയായ ഭാര്യ ലിയക്കും നാല് വയസുകാരനായ ഏദൻ യസാക്കിനും തീരാനോവായി മാറിയിരിക്കുകയാണ് അഫ്സലിന്റെ അകാല വിയോഗം സിമന്റ് മൊത്ത വ്യാപാരിയായിരുന്നു അഫ്‌സൽ. ഈയടുത്താണ് ഇദ്ദേഹം പിക്കപ്പ് ഡ്രൈവർ ജോലിയിലേക്ക് മാറിയത്. കഴിഞ്ഞ ദിവസം ഫർണിച്ചർ ലോഡുമായി തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു ഇദ്ദേഹം. ഭാര്യയെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോകേണ്ടതിനാൽ ലോഡിറക്കി നേരത്തെ തന്നെ മടങ്ങി. തിരികെ വരും വഴിയാണ് അപകടമുണ്ടായത്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല മേപ്പാടം ബ്രദേർസ് ആർട്സ് ആന്റ് സ്പോർട്‌സ് ക്ലബിന്റെ സജീവ പ്രവർത്തകനായിരുന്നു മരിച്ച അഫ്സൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെ എന്താവശ്യത്തിനും ഓടിയെത്തുന്ന സാമൂഹ്യപ്രവർത്തകനുമായിരുന്നു.