മലപ്പുറത്ത്‌ വീടിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; യുവാവ് ഗുരുതരാവസ്ഥയിൽ

Spread the love

മലപ്പുറം പൊന്നാനിയിൽ യുവാവ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പൊന്നാനി ഹിളർ പള്ളി പരിസരം താമസിക്കുന്ന  അഷ്‌കർ (33) ആണ് വീട്ടിലെ റൂമിനുള്ളിൽ വെച്ച് പെട്രോൾ ഒഴിച്ച് സ്വയം തീക്കൊളുത്തിയത്.

   ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ 8:30 ഓടെയാണ് സംഭവം, വീട്ടിൽ മറ്റാർക്കും പരിക്കുകൾ ഇല്ല.

 8വർഷത്തോളമായി മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണ് അഷ്‌കർ. എന്നാൽ ഇപ്പോൾ രണ്ടു വർഷമായി മരുന്ന് കഴിക്കാറില്ലെന്ന് വീട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

80ശതമാനത്തോളം പൊള്ളൽ ഏറ്റിട്ടുണ്ട്. അഷ്ക്കറിനെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.