
സ്വന്തം ലേഖിക
തിരുവനന്തപുരം: മലമ്പുഴ ചെറാട് മലയിൽ വീണ്ടും ആൾ കയറിയ സാഹചര്യത്തിൽ മലയിൽ കയറാൻ കൃത്യമായ നിബന്ധനകൾ ഉണ്ടാക്കുമെന്നും അനധികൃതമായി മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.ബാബുവിന് കിട്ടിയ ഇളവ് ഇനി ആർക്കും അനുവദിക്കില്ലെന്നും കർശനമായ നടപടി ഉണ്ടാകുമെന്നും വനം-റവന്യൂ മന്ത്രിമാര്‍. മലമ്പുഴ ചെറാട് മലയിൽ വീണ്ടും ആൾ കയറിയ സാഹചര്യം ഉന്നത തല യോഗം ചേരുന്ന ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി മറ്റാരെങ്കിലും മല കയറാൻ കാരണമാവുന്നുണ്ടെങ്കിൽ ആ സംരക്ഷണം ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു. മലയിൽ കയറാൻ കൃത്യമായ നിബന്ധനകൾ ഉണ്ടാക്കുമെന്നും അനധികൃതമായി മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബാബുവിന് കിട്ടിയ ഇളവ് ഇനിയാർക്കും ലഭ്യമാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാബുവും കൂട്ടരും നിയമ ലംഘന
നടത്തിയിരിക്കുന്നതെങ്കിൽ പോലും പ്രത്യേക ഇളവ് നൽകുകയായിരുന്നു. കൂടുതൽ പേർ മല കയറാനും, നിയമ ലംഘനം നടത്താനും ശ്രമിക്കുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കൂടുതൽ ജാഗ്രതയോടെ പരിശോധന നടത്തും.
കൂടുതൽ ആര്‍ആര്‍ടിമാരെ നിയോഗിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്നലെ നടന്നത് ഗൗരവമുള്ള വിഷയമാണെന്നും കെ രാജന്‍ പ്രതികരിച്ചു. വിഷയം സമഗ്രമായി കളക്ടർ പരിശോധിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഉള്ള സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കും.സാഹസിക യാത്രകൾ സർക്കാർ തടയില്ല. പക്ഷെ, ഇത്തരം സംഭവങ്ങൾ പരിശോധിക്കാതെ വെറുതെ വിടില്ല. കൂടുതൽ യോഗങ്ങൾ ചേരും. കൂടുതൽ നിയന്ത്രണം ആവശ്യമെങ്കിൽ ആലോചിക്കാമെന്നും മന്ത്രി അറിയിച്ചു.