മാലം സുരേഷിൻ്റെ ചീട്ട് കളി കളം പൂട്ടിയതോടെ കടുത്തുരുത്തിയിൽ കളി തുടങ്ങി: മാഞ്ഞൂരിലെ ഫിഷ് ഫാമിൽ മിന്നൽ പരിശോധന; ചീട്ടുകളി കളത്തിലെ രണ്ടു ലക്ഷത്തോളം രൂപയുമായി 20 പേർ പിടിയിൽ
തേർഡ് ഐ ക്രൈം
കോട്ടയം : മാലം സുരേഷിൻ്റെ മണർകാട് ക്രൗൺ ക്ലബിലെ കോടികൾ മറിയുന്ന ചീട്ടുകളി കളം പൊലീസ് അടച്ച് പൂട്ടിയതോടെ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേയ്ക്ക് ചീട്ടുകളി വ്യാപിക്കുന്നു. കുറുപ്പന്തറ മാഞ്ഞൂരിൽ ഫിഷ് ഫാം കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ ഇരുപത് അംഗ സംഘത്തെയാണ് രണ്ടു ലക്ഷത്തിലേറെ രൂപയുമായി പൊലീസ് പിടികൂടിയത്. ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ചീട്ടുകളി നടന്നിരുന്നത്.
ഏറ്റുമാനൂർ അരങ്ങോത്ത് പറമ്പിൽ മായിൻ അമീർ (30) , ചെമ്പ് ബ്രഹ്മമംഗലം തറയിൽ സനിൽ (43), അതിരമ്പുഴ മനക്കപാടം മുല്ലശേരിൽ ജലീൽ (50) , കോതനല്ലൂർ ചാമക്കാല ജോമോൻ (44) , കാണക്കാരി പുളിയംതൊട്ടിൽ സിജു (42) , നീണ്ടൂർ ഓണംതുരുത്ത് വെളിയത്ത് ജോയി തോമസ് ( 56), വടയാർ തലയോലപ്പറമ്പ് കറുന്തറയിൽ വീട്ടിൽ നിബു കുര്യാക്കോസ് (40) , അയർക്കുന്നം പാറയവളവ് ഭാഗം വയലിൽ വീട്ടിൽ വിനോദ് വി.കെ ( 38) , ഐക്കരനാട് പീടിയേക്കുടി വീട്ടിൽ പി.എ രാജൻ (51), തെള്ളകം വാവശേരി വീട്ടിൽ സോബിൻ സേവ്യർ (37) , കാണക്കാരി കല്ലമ്പാറ മാടവന വീട്ടിൽ സനീഷ് തമ്പി (39) , മൂവാറ്റുപുഴ ആവോലി കൊച്ചു വീട്ടിൽ അഖിലേഷ് (30), അതിരമ്പുഴ മിനി ഇൻഡസ്ട്രിയൽ തെക്കേപ്പുറം വീട്ടിൽ ജോസ് തോമസ് (39), മഴുവന്നൂർ ഞരളത്ത് വീട്ടിൽ അമൽജിത്ത് (29) , മൂവാറ്റുപുഴ ആവോലി കിഴക്കേ വട്ടത്ത് വീട്ടിൽ ഷെറീഫ് (35) , വടയാർ മിഠായിക്കുന്നം കരയിൽ വെട്ടിക്കാട്ട് മുക്ക് ഭാഗത്ത് മലം ക്കോട്ടിൽ രാജീവ് (40) , അതിരമ്പുഴ കാട്ടാത്തി പാലുകൊഴുപ്പിൽ വീട്ടിൽ സന്തോഷ് (47) , അതിരമ്പുഴ കൊക്കരയിൽ വീട്ടിൽ മുബാറക്ക് (24) , ഏറ്റുമാനൂർ അരങ്ങോത്ത് പറമ്പിൽ അൻവർ (31) , മൂവാറ്റുപുഴ രണ്ടാർ ഭാഗത്ത് കാഞ്ഞിരം തടത്തിൽ സുൽഫി (37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നിരവധി ആഡംബര വാഹനങ്ങളും മൊബൈൽ ഫോണുകളും പൊലീസ് സ്ഥലത്ത് നിന്നും പിടികൂടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് പ്രദേശത്തെ ചീട്ടുകളി കളത്തിൽ നിന്നും മാറിയാണ് സംഘം ചീട്ടുകളി ക്രമീകരിച്ചിരിക്കുന്നത്. ഗുണ്ടാ സംഘങ്ങളാണ് ഈ ചീട്ടുകളി കളത്തിന് കാവൽ നിൽക്കുന്നത്. മണർകാട്ട് നിന്ന് വിഘടിച്ച സംഘാംഗങ്ങളാണ് ഇവിടെ ചീട്ടുകളിക്കാൻ എത്തുന്നത്.
ഇവിടെ മാസങ്ങളായി ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്, കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സി.എസ് ബിനു, പ്രിൻസിപ്പൽ എസ് ഐ ടി.എസ് റെനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് , സിജാസ് , നിജുമോൻ ,അരുൺ , സനൽകുമാർ എന്നിവർ ചേർന്നാണ് റെയിഡ് നടത്തിയത്.