
തൃശ്ശൂർ :മലക്കപ്പാറയില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു. വീരാൻകുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് ഇന്ന് രാവിലെ മരിച്ചത്.
സംഭവം വാര്‍ത്തയായതിന് പിന്നാലെ ട്രൈബല്‍ – ആരോഗ്യവകുപ്പ് സംഘം ഊരിലെത്തി ചികിത്സ തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ കമലമ്മ മരിക്കുകയായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായ കമലമ്മയുടെ മുറിവില്‍ പുഴുവരിച്ചതായി വാര്‍ഡ് മെമ്ബറാണ് പുറത്തറിയിച്ചത്. സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ മന്ത്രി കെ രാധാകൃഷ്ണനും ജില്ലാ കളക്ടറും ഇടപെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരപ്പിള്ളി – മലക്കപ്പാറ പ്രധാന പാതയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് വീരൻകുടി ഊര് സ്ഥിതി ചെയ്യുന്നത്. കാല്‍നടയായി മാത്രമേ ഇവര്‍ക്ക് പ്രധാന റോഡിലേക്ക് എത്താൻ കഴിയൂ. അതിനാല്‍ കമലമ്മ പാട്ടിയെ ആശുപത്രിയില്‍ എത്തിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.
ഏഴ് കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഊരില്‍ കമലമ്മ പാട്ടിയെ തണ്ടില്‍ ചുമന്ന് എത്തിക്കാൻ ആളുകളില്ലാത്തതാണ് ചികിത്സ വൈകാൻ കാരണമായത്.