
ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് ഭീഷണി; തൊടുപുഴ ഡിവൈഎസ്‍പിക്കെതിരെ ആരോപണവുമായി പരാതിക്കാരന്‍; ബൂട്ടിട്ട കാല് കൊണ്ട് മർദ്ദിച്ചു പരാതിയിൽ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്കു പിന്നാലെയാണ് ജീവന് ഭീഷണി ഉയർത്തി ഇടനിലക്കാരൻ സമീപിച്ചതെന്ന് പരാതിക്കാരൻ
സ്വന്തം ലേഖകൻ
ഇടുക്കി: ബൂട്ടിട്ട കാല് കൊണ്ട് തൊടുപുഴ ഡിവൈഎസ്‌പി മർദ്ദിച്ചെന്ന് പരാതിയിൽ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്കു പിന്നാലെ ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് ഡിവൈഎസ്‍പി ഭീഷണിപ്പെടുത്തിയെന്നാണ് മുരളീധരന്‍റെ പരാതി. ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന്‍ ഇടുക്കി എസ്‍പിക്ക് പരാതി നല്‍കി.
ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടി എന്നും മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞുവെന്നും മലങ്കര സ്വദേശിയായ മുരളിധരൻ ആരോപിക്കുന്നു. മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു. വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്‌പി പി മധു ബാബു പറഞ്ഞു.
ഡിവൈഎസ്‍പിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടനിലക്കാര്‍ സമീപിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്മാറിയാല്‍ പണം നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം. ഹൃദ്‍രോഗിയായ മുരളീധരന് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നു.