video
play-sharp-fill

പോലിസിനെ കണ്ടപ്പോൾ വിനു ആന്റണിക്ക് ഇരുപ്പുറയ്ക്കുന്നില്ല ,ആകെ അസ്വസ്ഥത: ചോദ്യം ചെയ്തിട്ട് ഒന്നും പറഞ്ഞില്ല: എക്സ്റേ യെടുത്തപ്പോൾ മലദ്വാരത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് എംഡി എം എ

പോലിസിനെ കണ്ടപ്പോൾ വിനു ആന്റണിക്ക് ഇരുപ്പുറയ്ക്കുന്നില്ല ,ആകെ അസ്വസ്ഥത: ചോദ്യം ചെയ്തിട്ട് ഒന്നും പറഞ്ഞില്ല: എക്സ്റേ യെടുത്തപ്പോൾ മലദ്വാരത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് എംഡി എം എ

Spread the love

പട്ടിക്കാട്: മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ 38.5 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി പിടിയില്‍. വാതുരുത്തി നികര്‍ത്തില്‍വീട്ടില്‍ വിനു(ആന്റണി-38) ആണ് പോലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്.

ഇന്നലെയാണ് സംഭവം. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ മുടിക്കോടുവെച്ച്‌ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
ബെംഗളൂരുവില്‍നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ വരികയായിരുന്ന വിനു പോലീസിനെ കണ്ടതോടെ ഇയാള്‍ ശരീരക അസ്വസ്ഥത പ്രകടപ്പിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് എക്‌സ് റേ പരിശോധിച്ചപ്പോള്‍ മലദ്വാരത്തില്‍ പ്ലാസ്റ്റിറ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും വിട്ട് പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും മലദ്വാരത്തില്‍നിന്ന് എംഡിഎംഎ പാക്കറ്റ് കണ്ടെടുക്കുകയുമായിരുന്നു. ഏഴ് സെന്റിമീറ്റര്‍ നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

നിരവധി ലഹരി കേസുകളിലെ പ്രതിയാണ് വിനു. മണ്ണുത്തി എസ്‌ഐമാരായ കെ.എസ്. ബൈജു, ഗോപാലകൃഷ്ണന്‍, പീച്ചി എസ്‌ഐ ഷാജു, ഡാന്‍സാഫ് അംഗങ്ങളായ അനില്‍കുമാര്‍, കിഷാല്‍, വിപിന്‍ദാസ് എന്നിവരാണ് വിനുവിനെ പിടികൂടിയത്.