
മക്ക: പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ 20,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.
ദുല്‍ഖഅ്ദ് ആദ്യ ദിവസം മുതല്‍ ദുല്‍ഹജ്ജ് 14-ാം ദിവസം അവസാനം വരെ ഏതെങ്കിലും തരത്തിലുള്ള വിസിറ്റ് വിസ കൈവശം വച്ച് മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്നവരും 20,000 റിയാല്‍ വരെ പിഴ നല്‍കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഹജ്ജ് പെർമിറ്റ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട ശിക്ഷകള്‍ മന്ത്രാലയം പുറത്തുവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെർമിറ്റ് ഇല്ലാതെ ഹജ്ജിന് പോകുന്നവർക്ക് വിസിറ്റ് വിസ എടുത്തുകൊടുത്തവരും കുടുങ്ങും. ഒരു ലക്ഷം റിയാല്‍ വരെയാണ് ഇക്കൂട്ടർ പിഴ നല്‍കേണ്ടിവരിക.
പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ ഹജ്ജിന് ശ്രമിക്കുകയോ ചെയ്ത വ്യക്തിക്ക്, അല്ലെങ്കില്‍ നിർദ്ദിഷ്ട കാലയളവില്‍ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന വ്യക്തിക്ക്, ഏതെങ്കിലും തരത്തിലുള്ള വിസിറ്റ് വിസക്ക് അപേക്ഷിച്ചവരാണ് പിഴ ഒടുക്കേണ്ടിവരിക. നിയമം ലംഘിച്ചവരുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.



