video
play-sharp-fill
മേജർ രവിയുടെ അറുപതാം പിറന്നാളിൽ പിണക്കം അവസാനിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ

മേജർ രവിയുടെ അറുപതാം പിറന്നാളിൽ പിണക്കം അവസാനിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ

സ്വന്തം ലേഖകൻ

കൊച്ചി: മേജർ രവിയുടെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ നീണ്ടകാല പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ മേജർ രവിയുടെ അടുത്തെത്തിയത്. ഇപ്പോഴിതാ മേജർ രവിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ചും തങ്ങളുടെ പിണക്കത്തെക്കുറിച്ചും വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുന്നു. ഫേസ്ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന വികാരനിർഭരമായ കുറിപ്പ് നടൻ പങ്കുവെച്ചിരിക്കുന്നത്.

ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം…
ജീവിതം നമുക്ക് പലപ്പോഴും സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടാകും. മേജർ രവിയുടെ 60-ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വികാരനിർഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും നിരസിക്കാനാവാത്തതായിരുന്നു. അത്് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുള്ള കാര്യമായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നിന്ന് ഒരു വലിയ പാഠമാണ് ഞാൻ നേടിയത്. ഞങ്ങൾ രണ്ടുപേരും മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നവരാണ്. സഹപ്രവർത്തകരോട് കരുണയുള്ളവരാണ്. ഞങ്ങൾ ലക്ഷ്യബോധത്തോട് കൂടി മുന്നേറുന്നവരാണ്. സമാന ചിന്താഗതി ഞങ്ങളുടെ ഭൂതകാലത്തെ എല്ലാ അഭ്യൂഹങ്ങളെയും മുറിവുകളെയും ഇല്ലാതാക്കിയിരിക്കുകയാണ്. ഞങ്ങളുടെ ബന്ധം കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നപ്പോൾ അദ്ദേഹത്തെ ലക്ഷ്യമിട്ട് ഒരുപാട് അഭ്യൂഹങ്ങളും ആക്രമണങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടായി. ഇത് എന്റെ കണ്ണ് തുറപ്പിച്ചു. ജീവിതത്തിൽ എന്തൊക്കെയാണ് പ്രധാനപ്പെട്ടത്, എന്തൊക്കെയാണ് അപ്രധാനം എന്നതൊക്കെ തിരിച്ചറിയാനും ഈ സംഭവം കാരണമായി. ഈ കാലത്തത്രയും ഞങ്ങൾക്കൊപ്പം നിൽക്കുകയും തുണയാവുകയും ചെയ്തവർ നിരവധിയുണ്ട്. ഈ ദിവസം സഫലമാക്കുകയും ഊർജം പകരുകയും ചെയ്ത ബാദുക്കയെപ്പോലുള്ളവരെ ഈ നിമിഷം ഞാൻ സ്‌നേഹത്തോടെ ഓർക്കുകയാണ്. പക്വത എന്നാൽ മനസ്സിലുള്ള കാര്യങ്ങൾ മാന്യമായി ചിന്തിക്കാനും സംസാരിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവാണ്. ഇതുപോലുള്ള അവസ്ഥകളിൽ നിന്ന് നമ്മൾ എങ്ങനെ വളരുന്നുവെന്നാണ് ആ പക്വതയുടെ അളവ്. ഉപായങ്ങൾ പറയാതെ മാറ്റങ്ങൾ യാഥാർഥ്യമാക്കുമ്പോഴാണ് നമ്മൾ പക്വത കൈവരിക്കുന്നത്. പ്രിയപ്പെട്ട മേജർ, നിങ്ങൾക്ക് ഞാൻ ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും സ്‌നേഹവും നേരുന്നു. ഭാവിയിലും ഒന്നിച്ചുളള യാത്ര അർഥവത്താവട്ടെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group