
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് ടെയ്‌റ റോസ് മേരിയുടെ മര്യാദകെട്ട പെരുമാറ്റത്തിന് മറുപടി നല്‍കി ഹൈക്കോടതി. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോട് കാരണമില്ലാതെ തട്ടിക്കയറിയ ഇവരെ സ്ഥലം മാറ്റിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.
മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റിയെങ്കിലും പുതിയ സ്ഥലത്തെ ചുമതല ഇവര്‍ക്ക് നല്‍കിയിട്ടില്ല. തല്ക്കാലം വീട്ടിലിരിക്കുക തന്നെ വേണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മജിസ്ട്രേറ്റ് മറ്റൊരു ഫോണ്‍ ചെയ്യുന്നതിനിടെ ഇവരെ പോലീസുകാരന്‍ വിളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. നിങ്ങളുടെ ആരെങ്കിലും ചത്തോ..? എന്ന ചോദ്യത്തോടെയാണ് ടെയ്റ പൊലീസുകാരനോട് തട്ടിക്കയറിയത്.
കാണാതായ ആള്‍ തിരികെ വന്നു എന്ന വിവരം അറിയിക്കാനാണ് ഉദ്യോഗസ്ഥന്‍ മജിസ്ട്രേറ്റിനെ വിളിച്ചത്.
എന്നാല്‍ തിരിച്ച് വന്നെങ്കില്‍ കുറച്ച് നേരം വെയിറ്റ് ചെയ്യട്ടെ, എനിക്ക് തോന്നുമ്പോഴേ കേസ് അറ്റന്‍ഡ് ചെയ്യുന്നുള്ളൂ എന്നാണ് ഇവര്‍ പറഞ്ഞത്. എനിക്ക് ഫ്രീ ആകുമ്പോള്‍ ഞാന്‍ വിളിക്കും, ഇനിയും വിളിച്ച് കൊണ്ടിരുന്നാല്‍ വിവരം അറിയും എന്ന് പറഞ്ഞാണ് ഇവര്‍ പൊലീസുകാരനെ വിരട്ടിയത്.
മാന്‍ മിസ്സിങ്ങ് കേസുകളില്‍ ഉള്‍പ്പെടെ, മജിസ്ട്രേറ്റിന് മുന്നില്‍ കാണാതായ ആളെ ഹാജരാക്കേണ്ടതുണ്ട്.
മറ്റാരോ ആയിട്ടുള്ള ഫോണ്‍ സംഭാഷണം തടസ്സപ്പെട്ടു എന്ന കാരണത്താലാണ് ഒട്ടും വൈകിപ്പിക്കാതെ നടപടി എടുക്കേണ്ട കേസില്‍ മജിസ്ട്രേറ്റ് തട്ടിക്കയറിയത്.
കോവിഡ് കാലത്ത് പൊതുജനങ്ങളുമായോ പൊതുഇടങ്ങളുമായോ യാതൊരു ബന്ധവുമില്ലാതെ വീഡിയോ കോളിലൂടെ മാത്രം പ്രതിയേയും ഇരയെയും കാണുന്ന ജോലിയാണ് ഇപ്പോള്‍ മജിസ്ട്രേറ്റുമാര്‍ക്കുള്ളത്.
മാതൃകാപരമായ നടപടി സ്വീകരിച്ചതിനാല്‍ പൊലീസിന്റെ നേരെ വെറുതെ തട്ടിക്കയറുന്ന ചുരുക്കം ചില മജിസ്‌ട്രേറ്റുമാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ടെയ്‌റയുടെ വിഷയം ഒരു പാഠമാകട്ടെ..!