
സ്വയം ലേഖകൻ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദലി ലേലത്തിൽ പിടിച്ചു.
15,10,000 രൂപയ്ക്കാണ് അമൽ വാഹനം സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ലേലത്തിലാണ് അമൽ വാഹനം സ്വന്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാണിക്കയായി ലഭിച്ച ഥാർ എസ്യുവി പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്യുവി ഥാർ സമർപ്പിക്കപ്പെട്ടത് വാർത്തയായിരുന്നു. ലിമിറ്റഡ് എഡിഷൻ പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമർപ്പിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബൽ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആർ വേലുസ്വാമി, ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറുകയായിരുന്നു.