‘സിപിഎം ഓഫീസില്‍ ഇത്രയും കാലം തറവാട്ടില്‍ പിറന്ന സ്ത്രീകളല്ലേ കയറിയത്’? മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയുടെ പരാമര്‍ശത്തിനെതിരെ മഹിളാ അസോസിയേഷൻ

Spread the love

പാലക്കാട്: പി കെ ശശിയെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയുള്ള പരാമർശത്തില്‍ പുലിവാല് പിടിച്ച്‌ മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി.

video
play-sharp-fill

തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ക്ക് ഇനി സി പി എം ഏരിയ കമ്മിറ്റി ഓഫീസില്‍ കയറാം എന്ന ഏരിയ സെക്രട്ടറിയുടെ പരാമർശത്തിനെതിരെ വിമർശനം കനക്കുകയാണ്. നാരായണൻകുട്ടിക്കെതിരെ പ്രതിഷേധം പരസ്യമാക്കി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ രംഗത്തെത്തി.

ഇത്രയും കാലം സി പിഎം എരിയ കമ്മിറ്റി ഓഫീസില്‍ കയറിയ സ്ത്രീകള്‍ തറവാട്ടില്‍ പിറന്നവരല്ലേ എന്ന ചോദ്യമാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ ഉയർത്തുന്നത്. സി പി എം തെങ്കര എന്ന പേരിലുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പിലെ വനിതാ സഖാക്കളാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏരിയാ സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായില്‍ തോന്നിയത് വിളിച്ചു പറയുകയാണെന്നും സി പി എമ്മിലെ വനിതാ സഖാക്കളെ മോശമായി ചിത്രീകരിക്കുന്ന പരാമർശമാണ് നടത്തിയതെന്നും വിമർശനമുണ്ട്.