ആദ്യമായി വ്യത്യസ്ത ലുക്കില്‍ മഹേഷ് ബാബു; യേശുവോ അതോ ജോണ്‍ വിക്കോ? എന്ന് ആരാധകർ
വൈറലായി സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ മുടി നീട്ടി വളര്‍ത്തിയ പുതിയ ലുക്ക്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ കൈമാറുന്ന നടന്‍ മഹേഷ് ബാബുവിന്റെയും ഭാര്യ നമ്രത ശിരോദ്കറിന്റെയും ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഏറെ വ്യത്യസ്തനായാണ് ഈ ചിത്രങ്ങളില്‍ മഹേഷ് ബാബു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുടി നീട്ടി വളര്‍ത്തിയ നടന്റെ ലുക്കിനെ ജോണ്‍ വിക്കിനോടും യേശുവിനോടുമാണ് ആരാധകര്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്. മുടിയും താടിയും വളര്‍ത്തിയ നടന്‍ അടുത്തിടെ പ്രചരിച്ച മിക്ക ചിത്രങ്ങളിലും ക്യാപ് വച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് സഹായധനം നല്‍കുന്ന ചിത്രങ്ങളില്‍ ക്യാപ് വയ്ക്കാതെയാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാന്തി സന്ദേശം എന്ന സിനിമയില്‍ പിതാവ് കൃഷ്ണ അവതരിപ്പിച്ച യേശു കഥാപാത്രത്തിന് സമാനമാണ് മഹേഷിന്റെ ഇപ്പോഴത്തെ ലുക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഹോളിവുഡ് താരം കീനു റീവീസിന്റെ ജോണ്‍ വിക്ക് സിനിമയിലെ ലുക്ക് ആണിത് എന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
മഹേഷിന്റെ ലുക്കിനെ ട്രോളി കൊണ്ടും വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. അതേസമയം, എസ്‌എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് മഹേഷ് ബാബു ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ആ ചിത്രത്തിന്റെ ലുക്ക് ആണോ ഇത് എന്നാണ് മഹേഷിന്റെ ആരാധകര്‍ ചോദിക്കുന്നത്.