മാഹിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച 34 പേരെ കണ്ടെത്തി : വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് അടപ്പിച്ചു ; കർശന നടപടികളുമായി അധികൃതർ
സ്വന്തം ലേഖകൻ
കണ്ണൂർ: മാഹിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച 34 യാത്രക്കാരെ കണ്ടെത്തി. ഇതോടൊപ്പം ഇവർ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു. ഇവിടുത്തെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.
യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ 68 കാരിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ആഴ്ചകൾക്ക് മുൻപാണ് ഇവർ മാഹിയിൽ എത്തിയത്.എന്നാൽ ഇവർ നിർദേശങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയെത്തുകയും ചെയ്തിരുന്നു. പിന്നീട് നിർബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങിയ ഇവർ, അയൽവീടുകളിലും മറ്റും സന്ദർശിച്ചതായി വ്യക്തമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് തലശേരിയിലേക്ക് പോകവേ ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലും യാത്ര ചെയ്തു. ഇവർ സഞ്ചരിച്ച റൂട്ട മാപ്പ് കഴിഞ്ഞ ദിവം ജില്ലാ കളക്ടർ പുറത്ത് വിട്ടിരുന്നു.