മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് ബുധനാഴ്ച: ഹർജിക്കാരുടെ വാദം അംഗീകരിച്ച് കോടതി; ബിജെപിയുടെ വാദങ്ങൾ തള്ളി കോടതി; പരസ്യവോട്ടെടുപ്പ് വേണം

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് ബുധനാഴ്ച: ഹർജിക്കാരുടെ വാദം അംഗീകരിച്ച് കോടതി; ബിജെപിയുടെ വാദങ്ങൾ തള്ളി കോടതി; പരസ്യവോട്ടെടുപ്പ് വേണം

സ്വന്തം ലേഖകൻ

കോട്ടയം: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് നേടാൻ ബിജെപി സർക്കാരിന് സുപ്രീം കോടതി ബുധനാഴ്ച വരെ സമയം അനുവദിച്ചു. കോൺഗ്രസും ശിവസേനയും എൻ.സിപിയും ആവശ്യപ്പെട്ടതെല്ലാം കോടതി അംഗീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ തീരുമാനങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ ബുധനാഴ്ച വിശ്വാസ വോട്ട് തേടണം.
2. ബുധനാഴ്ച രാവിലെ സഭ ചേരണം.
3. രാവിലെ പ്രോട്ടെം സ്പീക്കർ ഗവർണ്ണർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണം.
4. അംഗങ്ങൾ എല്ലാവരും സഭയിൽ എത്തി സത്യപ്രതിജ്ഞ ചെയ്യണം.
5. ബുധനാഴ്ച വൈകിട്ട് അഞ്ചിനു മുൻപ് അംഗങ്ങൾ എല്ലാവരും സത്യപ്രതിജ്ഞ ചെയ്യണം.
6. തുടർന്ന് അഞ്ചു മണിയ്ക്കു മുൻപ് വോട്ടെടുപ്പ് നടത്തണം.
7. ഇത് പരസ്യവോട്ടെടുപ്പ് ആയിരിക്കണം. രഹസ്യമായി വോട്ടെടുപ്പ് നടത്താൻ സാധിക്കില്ല.
8. വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ എല്ലാം ക്യാമറയിൽ പകർത്തണം.

രാത്രിയ്ക്കു രാത്രി രാഷ്ട്രപതിഭരണം പിൻവലിച്ച് പുലർച്ചെ തന്നെ ഉത്തരവിറക്കിയാണ് മഹാരാഷ്ട്ര ഗവർണർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ക്ഷണിച്ചത്. ഈ സാഹചര്യത്തിലാൺ എൻ.സിപിയും സേനയും കോൺഗ്രസ് സഖ്യവും സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങൾ സർക്കാർ ഉണ്ടാക്കാൻ ഗവർണറെ സമീപിച്ചപ്പോൾ ഇതിനു തയ്യാറാകാതെ രാത്രിയ്ക്കു രാത്രി രാഷ്ട്രപതി ഭരണവും, മുഖ്യമന്ത്രിയെയും പ്രഖ്യാപിക്കുകയായിരുന്നു ഗവർണർ.

കഴിഞ്ഞ ഞായറാഴ്ച അത്യപൂർവമായി അവദി ദിവസത്തിൽ പ്രവർത്തിച്ച കോടതി കേസ് കേട്ടു. തുടർന്ന് തിങ്കളാഴ്ച വിശമായ വാദം കേട്ട കോടതി കേസ് വിധി പറയുന്നതിനായി ചൊവ്വാഴ്ച പരിഗണിക്കുകയയിരുന്നു. തുടർന്നാണ് കേസിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെ വിധി പറഞ്ഞത്. ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന് വിശ്വാസ വോട്ടെടുപ്പിനു 30 നാണ് ഗവർണർ സമയം അനുവദിച്ചിരുന്നത്. എന്നാൽ, സുപ്രീം കോടതി വിധിയോടെ ഇത് ഇല്ലാതെയായി.

ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന് ഗവർണർ 30 വരെ സമയമാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഇത് കുതിരക്കച്ചവടത്തിനു വേണ്ടിയാണ് എന്നതായിരുന്നു കോൺഗ്രസിന്റെയും എൻസിപിയുടെയും ശിവസേനയുടെയും വാദം. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ഇപ്പോൾ ബുധനാഴ്ച വിശ്വാസവോട്ട് തേടണം എന്ന് നിർദേശിച്ചത്.

ഫഡ്‌നാവിസിനും ബിജെപിയ്ക്കും വേണ്ടി അറ്റോർണി ജനറൽ മുകുൾ റോഹ്തിക്കി കോടതിയിൽ ഹാജരായി.