video
play-sharp-fill
അനിശ്ചിതത്വം നീങ്ങി ; മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപീകരിക്കും, കോൺഗ്രസും എൻസിപിയും പിൻന്തുണ പ്രഖ്യാപിച്ചു

അനിശ്ചിതത്വം നീങ്ങി ; മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപീകരിക്കും, കോൺഗ്രസും എൻസിപിയും പിൻന്തുണ പ്രഖ്യാപിച്ചു

 

മുംബൈ: ദിവസങ്ങളായി മഹാരാഷ്ട്രയില്‍ നിലനിന്ന അനിശ്ചിതത്വം നീങ്ങി. മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപികരിക്കും. സര്‍ക്കാരുണ്ടാക്കാന്‍ ശിവസനേയ്ക്ക് കോണ്‍​ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ. ശിവസേനയ്ക്കുള്ള പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാ‌ര്‍ട്ടികളും ​ഗവ‌ണ‌ര്‍ക്ക് ഫാക്സ് അയച്ചു. എന്‍സിപി സേനാ സ‌ര്‍ക്കാരിനെ കോണ്‍​ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരിക്കും ചെയ്യുക. പിന്തുണയുടെ കാര്യത്തില്‍ ഉറപ്പ് കിട്ടിയ ശേഷമാണ് ശിവസേനാ സംഘം രാജ്ഭവനിലേക്ക് പുറപ്പെട്ടത്.

കേന്ദ്രമന്ത്രി പദം രാജിവച്ച്‌ എന്‍ഡിഎയില്‍ നിന്ന് പൂര്‍ണമായി വിട്ട് വന്നാല്‍ മാത്രേമേ പിന്തുണയ്ക്കൂ എന്ന എന്‍സിപിയുടെ ആവശ്യം പോലെ തന്നെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് ഇന്ന് രാവിലെ തന്നെ രാജി സമര്‍പ്പിച്ചിരുന്നു

ബിജെപിയെ മാറ്റി നിറുത്താനുള്ള നടപടിയായിട്ടാണ് സി.പി.എം കേന്ദ്ര നേതൃത്വം നീക്കത്തെ വിലയിരുത്തുന്നത്. എന്നാല്‍ സിപിഎം എംഎല്‍എ ഈ സഖ്യത്തിന് പിന്തുണ എഴുതി നല്‍കില്ല. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group