video
play-sharp-fill
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ശിവസേന – കോൺഗ്രസ്സ് – എൻ.സി.പി സഖ്യത്തിനുണ്ട് ; ശരദ് പവാർ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ശിവസേന – കോൺഗ്രസ്സ് – എൻ.സി.പി സഖ്യത്തിനുണ്ട് ; ശരദ് പവാർ

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ശിവസേന-കോൺഗ്രസ് – എൻ.സി.പി സഖ്യത്തിനുണ്ടെന്ന് ശരത് പവാർ പറഞ്ഞു. 170 അംഗങ്ങൾ സഖ്യത്തെ പിന്തുണക്കുമെന്നും ശരദ്പവാർ പറഞ്ഞു. അജിത് പവാർ പാർട്ടി അച്ചടക്കം ലംഘിച്ചു. എൻ.സി.പിയുടെ ഒരു പ്രവർത്തകനോ നേതാവോ പോലും ബി.ജെ.പി – എൻ.സി.പി സഖ്യത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി – ശിവസേന നേതാക്കൾ സംയുക്തമായി പങ്കെടുത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിെന്റ പ്രതികരണം. കോൺഗ്രസ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തില്ല.

ഇന്ന് വൈകീട്ട് നടക്കുന്ന എൻ.സി.പി പാർട്ടിയോഗത്തിൽ പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കും. അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങിന് പോയ എം.എൽ.എമാർ ഇപ്പോഴും പാർട്ടിക്കൊപ്പമുണ്ടെന്നും ശരത് പവാർ അവകാശപ്പെട്ടു. 11 എം.എൽ.എമാർ രാജ്ഭവനിൽ അജിത് പവാറിനൊപ്പം പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ 11 എം.എൽ.എമാരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും ശരത് പവാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കാണ് മഹാരാഷ്ട്ര ഇന്ന് സാക്ഷ്യം വഹിച്ചത്. സർക്കാറുണ്ടാക്കാൻ ഗവർണറെ കാണാൻ സേന-എൻ.സി.പി-കോൺഗ്രസ് പാർട്ടികൾ തീരുമാനിച്ചതിന് പിന്നാലെ ബി.ജെ.പി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയായിരുന്നു.