
മുഖ്യമന്ത്രി പദം തനിക്കെന്ന് ഫട്‌നാവീസ് , വേറെ വഴി നോക്കുമെന്ന് ശിവസേന ; മഹാരാഷ്ട്രയിൽ അടിയോടടി
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണമായതോടെ മുഖ്യമന്ത്രിപദം പങ്കുവെക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇതോടെ ബി.ജെ.പിയുമായുള്ള ചർച്ചയിൽനിന്ന് ശിവസേന പിന്മാറുകയും ചെയ്തു. എന്നാൽ ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം നിലനിൽക്കുമ്പോൾ തന്നെ സോണിയ ഗാന്ധി എൻ.സി.പി പ്രസിഡന്റ് ശരദ് പവാറിനെ ഇന്നലെ ഫോണിൽ വിളിച്ചത് അഭ്യൂഹങ്ങൾക്കും വഴിയൊരുക്കി.
മുഖ്യമന്ത്രി പദം പങ്കുവെക്കില്ലെന്നും അത്തരം വാഗ്ദാനം സേനക്ക് നൽകിയിട്ടില്ലെന്നും അടുത്ത അഞ്ചു വർഷവും താൻതന്നെ മുഖ്യമന്ത്രി ആകുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കിയതോടെയാണ് രംഗം കൊഴുത്തത്. തൊട്ടുപിന്നാലെ തുല്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഫട്‌നാവിസ് സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ട സേന സത്യത്തിെന്റ നിർവചനം മാറ്റേണ്ടിവരുമെന്ന് പരിഹസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവ് എന്നിവരുമായി സേന മന്ത്രി സുഭാഷ് ദേശായ്, മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് എന്നിവർ നടത്താനിരുന്ന ചർച്ചയിൽനിന്ന് ശിവസേന പിന്മാറുകയും ചെയ്തു. ഇന്ന് ശിവസേന മേധാവി ഉദ്ധവുമായി ചർച്ചക്ക് എത്തുമെന്ന് കരുതിയ അമിത് ഷാ വരില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയും തിരിച്ചടിച്ചു.
‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന് സേനയെ പരിഹസിച്ച ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുധിർ മുങ്കൻതിവാർ തങ്ങൾക്കും മറ്റു മാർഗങ്ങളുണ്ടെന്ന് അവകാശപ്പെട്ടു. രംഗം കൊഴുക്കുന്നതിനിടെ സോണിയ ഗാന്ധി പവാറുമായി സംസാരിച്ചത് വീണ്ടും ഉദ്വേഗം സൃഷ്ടിച്ചു. ഇതിെന്റ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.