play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്, ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി, സംഭവം മഹാരാഷ്ട്രയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്, ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി, സംഭവം മഹാരാഷ്ട്രയിൽ

 

മുംബൈ: മഹാരാഷ്ട്രയിലെ ജലഗാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ജലഗാവിലെ ചോപ്ഡയിലാണ് സംഭവം.

 

ചോപ്ഡ സ്വദേശിനിയായ 13- കാരിയെയാണ് അതിക്രൂരമായി പീഡിപ്പിച്ചശേഷം ശരീരത്തിലേക്ക് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി അതിക്രമം നടത്തിയത്. വീട്ടിൽക്കയറി പെൺകുട്ടിയെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു.

 

അതേസമയം, 13-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ജലഗാവിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ടാണ് സ്ത്രീകളും പെൺകുട്ടികളും അടക്കമുള്ളവർ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group