play-sharp-fill
സത്യം തിരയാൻ മാധ്യമങ്ങൾക്ക് ‘സ്‌റ്റിങ് ഓപ്പറേഷൻ’ ആവാം:ഹൈക്കോടതി

സത്യം തിരയാൻ മാധ്യമങ്ങൾക്ക് ‘സ്‌റ്റിങ് ഓപ്പറേഷൻ’ ആവാം:ഹൈക്കോടതി

കൊച്ചി :മാധ്യമങ്ങൾ ‘സ്റ്റിംഗ് ഓപ്പറേഷൻ’ നടത്തുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദു ദേശത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി വ്യക്ത്‌തമാ ക്കി.

പത്തനംതിട്ട ജില്ലാ ജയി ലിൽ സോളർ കേസിലെ പ്രതിയുടെ മൊഴി റെക്കോർഡ് ചെയ്യാൻ : ശ്രമിച്ചെന്ന വാർത്താ ചാനൽ പ്രവർത്തകർക്കെതിരെയുള്ള കേസ് റദ്ദാക്കിയാണു ജസ്‌റ്റീസ് പി.വി.കുഞ്ഞിക്കൃഷ്‌ണൻ ഇക്കാര്യം പറഞ്ഞത്.

ദുരുദ്ദേശ്യത്തോടെ ആരെയെ
ങ്കിലും വ്യക്തിപരമായി അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്റ്റിങ് ഓപ്പറേഷനു മാധ്യമങ്ങൾക്ക് നിയമപരിരക്ഷയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ കേസിന്റെയും വസ്‌തുതകളുടെ അടിസ്ഥാന ത്തിലാണ് ഇക്കാര്യം തീരുമാനിക്കുന്നത്. കോടതിയുടെ പരിശോ ധനയുണ്ടാകും. അതിനാൽ സ്റ്റിംങ് ഓപ്പറേഷൻ നടത്തുമ്പോൾ മാധ്യമ പ്രവർത്തകർ ജാഗ്രത പാ ലിക്കണമെന്നു കോടതി നിർദേശിച്ചു.

മാധ്യമങ്ങൾക്കു സ്വതന്ത്ര്യമി ല്ലെങ്കിൽ ജനാധിപത്യത്തിന്റെ അവസാനമാണെന്നു കോടതി ചൂണ്ടിക്കാട്ടി .ജനങ്ങൾ സത്യവും അസത്യവും അറിയണം. പേന
യ്ക്കു വാളിനേക്കാൾ ശക്തി ണ്ടെന്ന ഇംഗ്ലിഷ് നാടകകൃത്ത് എഡേഡ് ബുൽവർ ലിറ്റന്റെ വാചകങ്ങളും കോടതി വിധി ന്യായത്തിൽ കുറിച്ചു.

എന്നാൽ, പേനയുപയോഗി ക്കുമ്പോൾ മാധ്യമങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഒരു ചെറിയ തെറ്റുപോലും ഒരാളുടെ സ്വകാര്യതയെയും ഭരണഘടനാ പരമായ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നുംപറഞ്ഞു.

ജയിലിൽ കഴിയുന്ന പ്രതിയു ടെ മൊഴി ഫോണിലൂടെ പകർ ത്താൻ ശ്രമിച്ചെന്ന പേരിൽ റി പ്പോർട്ടർ ചാനൽ ലേഖകർക്കെതിരെയാണു കേസെടുത്തത്.