play-sharp-fill
മദ്രാസ് ഐഐടിയിൽ 13 വർഷത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ 18 വിദ്യാർത്ഥികൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് വിദ്യാർത്ഥി കൂട്ടായ്മ

മദ്രാസ് ഐഐടിയിൽ 13 വർഷത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ 18 വിദ്യാർത്ഥികൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് വിദ്യാർത്ഥി കൂട്ടായ്മ

 

സ്വന്തം ലേഖിക

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ വിദ്യാർഥി മരണങ്ങളുടെ ഞെട്ടിക്കുന്ന കണുകൾ പുറത്തുവിട്ട് ക്യാംപസിലെ വിദ്യാർഥി കൂട്ടായ്മയായ ചിന്ത ബാർ. മദ്രാസ് ഐഐടിയിൽ 13 വർഷത്തിനിടെമരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ 18 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി വിദ്യാർത്ഥി കൂട്ടായ്മയുടെ റിപ്പോർട്ടുകൾ. ഇ വിദ്യാർഥികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള പട്ടികയാണ് ഇവർ പുറത്തുവിട്ടത്. ഇതിന് പുറമേ ചികിത്സ കിട്ടാതെ ഒരു കുട്ടിയും, കാണാതായ ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഫാത്തിമക്ക് പുറമേ രണ്ട് മലയാളി വിദ്യാർഥികൾ കൂടി മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2018ൽ ഷഹൽ കോമത്ത് (18), 2015ൽ രാഹുൽ പ്രസാദ് (22) എന്നിവരാണ് ആത്മഹത്യ ചെയ്ത മലയാളി വിദ്യാർഥികളെന്ന് പട്ടികയിൽ പറയുന്നു. ഫാത്തിമയുടെ മരണത്തിന്റെ കാരണക്കാരായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ച വിദ്യാർത്ഥിക്കൂട്ടായ്മയാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group