
സൂപ്പർ ഹീറോ യഥാർത്ഥ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവരുത്: നടൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായ് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഇറക്കുമതി ചെയ്‌ത ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തമിഴ് നടൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായ് മദ്രാസ് ഹൈക്കോടതി.
വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി സിനിമയിലെ സൂപ്പർ ഹീറോ യഥാർത്ഥ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവരുതെന്ന് വിമർശിച്ചു.
തുക രണ്ടാഴ്‌ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നാണ് ഉത്തരവ്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ജനങ്ങൾക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇംഗ്ലണ്ടിൽ നിന്ന് 2012ൽ ഇറക്കുമതി ചെയ്‌ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയിൽ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്.
Third Eye News Live
0