video
play-sharp-fill

മദ്യത്തിനായി അച്ഛനെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ ; മർദ്ദനം പുറംലോകമറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ

മദ്യത്തിനായി അച്ഛനെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ ; മർദ്ദനം പുറംലോകമറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു അച്ഛനെ ക്രൂരമായി മർദിച്ച സംഭവത്തിലെ യുവാവ് അറസ്റ്റിൽ. മാവേലിക്കരയിലെ കല്ലുമല സ്വദേശി രതീഷ് (29) ആണ് അറസ്റ്റിലായത്.

മദ്യം എടുത്തു മാറ്റിയതിന് അച്ഛനെ അസഭ്യം പറഞ്ഞുകൊണ്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് രതീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയിൽ അച്ഛനായ രഘുവിനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പൊലീസ് വധശ്രമത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവിൽ പോയ രതീഷ് ചുനക്കരയിൽ എത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.