
സ്വന്തം ലേഖകന്‍
ചെന്നൈ: സമൂഹമാദ്ധ്യമങ്ങള്‍ തന്നെ ‘കൊന്നതില്‍’ പ്രതികരിച്ച് പ്രശസ്ത സീരിയല്‍ നടന്‍ മധു മോഹന്‍ അത്ര പെട്ടെന്ന് ഞാന്‍ മരിക്കില്ലെന്ന് മലയാള സീരിയല്‍ രംഗത്തെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ മധു മോഹന്‍. ഇന്നലെ രാവിലെയാണ് മധുമോഹന്റെ മരണവാര്‍ത്ത സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്.” ഞാന്‍ സുഖമായി ജീവിച്ചിരിക്കുന്നു. ഇനി മരിച്ചാല്‍ മരണവാര്‍ത്ത ആരും നല്‍കില്ല. കുറെ ആളുകളെകൂടി ദ്രോഹിക്കാനുണ്ട്.”പുരട്ചി തലെവര്‍ എം.ജി.ആറിന്റെ ചെന്നൈ എം.ജി.ആര്‍. ഗാര്‍ഡനിലെ വീട്ടിലിരുന്ന് പൊട്ടിച്ചിരിയോടെ മധുമോഹന്‍ പറഞ്ഞു.
ഒരുകാലത്ത് ദൂരദര്‍ശനിലെ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയനായകനായി മാറിയ താരമായിരുന്നു മധുമോഹന്‍. മാനസി, സ്‌നേഹസീമ തുടങ്ങി സൂപ്പര്‍ ഹിറ്റ് സീരീയിലുകളുടെ നായകനും സംവിധായകനുമായി തിളങ്ങിയ മധുമോഹന് സ്ത്രീ പ്രേക്ഷകരായിരുന്നു ആരാധകര്‍. ദൂരദര്‍ശന്റെ പ്രതാപ കാലമായിരുന്നു അത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീരിയലിലെ സൂപ്പര്‍ സ്റ്റാര്‍, സീരിയല്‍ മമ്മൂട്ടി തുടങ്ങിയ പേരുകളില്‍ മധു മോഹന്‍ അറിയപ്പെട്ടു. മധുമോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കുടുംബവിശേഷം സീരിയലില്‍ സിനിമ താരങ്ങളാണ് കൂടുതലായി അഭിനയിച്ചത്.
”ഞാന്‍ മരിച്ചോ, ഇല്ലയോ എന്നറിയാന്‍ എന്നെ തന്നെയാണ് വിളിക്കുന്നത്. പബ്‌ളിസിറ്റിക്കുവേണ്ടി പടച്ചുവിടുന്ന വാര്‍ത്തകള്‍ക്കുപിന്നാലെ പോവാന്‍ എനിക്ക് താത്പര്യമില്ല.അതിനാല്‍ പരാതിയുമില്ല. ചെയ്തത് തെറ്റാണ്. അന്വേഷിച്ചിട്ട് വാര്‍ത്ത കൊടുക്കുകയാണ് വേണ്ടത്. സീ ടിവിയിലും വിജയ് ടിവിയിലും രണ്ട് സീരിയല്‍ ചെയ്യുന്നു. മലയാളം സീരിയില്‍ രംഗത്തേക്ക് വീണ്ടും വരുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ മരണവാര്‍ത്ത കേട്ടാല്‍ ദീര്‍ഘായുസ് കൂടുമത്രേ.”ചിരിയോടെ മധുമോഹന്‍ പറഞ്ഞു.