
മാടപ്പള്ളി മണ്ഡലം പ്രസിഡന്റിനെ ചൊല്ലി കോൺഗ്രസ്സിൽ പൊട്ടിത്തെറി: ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് രണ്ട് പാനൽ: ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞ് യോഗം വിളിച്ചു ; തിരുവഞ്ചൂർ ഗ്രൂപ്പുകാരനും കെ സി ജോസഫ് ഗ്രൂപ്പുകാരനും പ്രസിഡന്റ് സ്ഥാനത്തിനായി പൊരിഞ്ഞ പോര്
ചങ്ങനാശേരി : കോൺഗ്രസ്സ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ പൊരിഞ്ഞ പോര്. ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ രണ്ട് പാനൽ ആണ് മത്സരിക്കുന്നത്. തിരുവഞ്ചൂർ ഗ്രൂപ്പുകാരനും മാടപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗവുമായ ജിൻസൺ മാത്യുവിനെ മണ്ഡലം പ്രസിഡൻ്റായി കെപിസിസി നിയമിച്ചിരുന്നു. എന്നാൽ കെ സി ജോസഫ് ഗ്രൂപ്പുകാരനും മുൻ മണ്ഡലം പ്രസിഡൻറുമായ ബാബു കുരീത്ര സ്ഥാനമൊഴിയുന്നത് വിമുഖത കാട്ടിയതോടെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്.
രണ്ടുമാസം മുമ്പ് ജിൻസണിനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചുവെങ്കിലും പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടിയിൽ പുനഃസംഘടന ഉണ്ടായാൽ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുമെന്ന് ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി ഇടപെട്ടാണ് മണ്ഡലം പ്രസിഡന്റ് നിയമനം മരവിപ്പിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ജിൻസൺ മാത്യുവിനെ മണ്ഡലം പ്രസിഡന്റ്റായി നിയമിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ മുൻ മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര ബാങ്ക് തിരഞ്ഞെടുപിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോയതാണ് എതിർപക്ഷത്തെ ചൊടിപ്പിച്ചത്.ഇതിനെ തുടർന്ന് ജീൻസൺ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യക്ഷതയിൽ കെ.പി.സി സി ജനറൽ സെക്രട്ടറി ജോസ്സി സെബാസ്റ്റ്യൻ,കെ.പി.സി.സി അംഗം അജീസ് ബെൻ മാത്യുസ്, ഡി.സി.സി വൈസ് പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയി എന്നിവരുടെ നേതൃത്തിൽ വിളിച്ചു ചേർത്ത മണ്ഡലം പ്രവർത്തക യോഗം സംഘടന പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ ധാരണയായി.
എന്നാൽ ഇന്നലെ മുൻ മണ്ഡലം പ്രസിഡന്റ് ബാബു കുരിത്രയുടെയും,മുൻ ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം എന്നിവരുടെ നേതൃത്വത്തിൻ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മണ്ഡലം കൺവെൻഷൻ നടത്തുകയുണ്ടായി.ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് .ഇതോടെയാണ് ആണ് മാടപ്പള്ളി കോൺഗ്രസിൽ ചേരി തിരിഞ്ഞ് മത്സരിക്കുവാനായി ഇരുകൂട്ടരും മുമ്പോട്ട് പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
