video
play-sharp-fill

Saturday, May 24, 2025
Homeflashമാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെന്ന് കരുതണ്ട...! പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമായി ഉപയോഗിക്കണം ; കർശന നിർദ്ദേശവുമായി...

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെന്ന് കരുതണ്ട…! പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമായി ഉപയോഗിക്കണം ; കർശന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.

പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവരും മാസ്‌ക് നിർബന്ധമായി ധരിച്ച ലോക രാജ്യങ്ങളിൽ പലയിടത്തും വൈറസ് വ്യാപനത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിർദേശം മുഖ്യമന്ത്രി പുറപ്പെടുവിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്കും കാസർഗോഡ് ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേർക്കം സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇന്ന് 27 പേർക്ക് പരിശോധനാഫലം നെഗറ്റീവായി എന്നത് ഏറെ ആശ്വാസകരമാണ്.

കാസർഗോഡ് 24, എറണാകുളം, മലപ്പുറം, പാലക്കാട് ഒന്നു വീതം എന്നിങ്ങനെ 27 പേർക്കാണ് രോഗം ഭേദമായത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സംസ്ഥാനം നടപ്പിലാക്കുമെന്നും എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും. പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഏപ്രിൽ 24ന് ശേഷം ഭാഗീക ഇളവ് നൽകും. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ഭാഗികമായി ജനജീവിതം അനുവദിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments